ആമാശയ രോഗങ്ങള്‍ അകറ്റി നിറുത്താന്‍
ആമാശയ രോഗങ്ങള്‍ അകറ്റി നിറുത്താന്‍, വയറിന്റെ ആരോഗ്യം ഉറപ്പു വരുത്താന്‍ ഇതാ ചില ആരോഗ്യ ശീലങ്ങള്‍ ചിട്ടയില്ലാത്ത ജീവിത ശൈലികള്‍ ആമാശയത്തിന്റെ ആരോഗ്യവും കരുത്തും കവര്‍ന്നെടുക്കുന്നുണ്ട്. ദിനചര്യകളിലും ഭക്ഷണ ക്രമത്തിലും ശ്രദ്ധ പുലര്‍ത്തിയാലേ ഇതു പരിഹരിക്കാനാവൂ.
പ്രകൃതി പാനീയങ്ങള്‍ ശീലമാക്കാം
ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് മതിയായ അളവില്‍ ജലാഗിരണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അത് സോഫ്റ്റ് ഡ്രിങ്കിന്റെ രൂപത്തിലായാല്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. കലോറി കൂടി പൊണ്ണത്തടിയില്‍ കലാശിക്കും. പ്രകൃതി പാനീയങ്ങളിലേക്ക് മടങ്ങുകയാണ് ഏറ്റവും നല്ല പോംവഴി. ഇളനീര്‍, സംഭാരം, കഞ്ഞിവെളളം തുടങ്ങിയവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച പാനീയങ്ങളാണ്.
വെളുത്ത മാംസം മാത്രം ഉപയോഗിക്കുക
ചുവന്ന മാംസത്തിന്റെ ഉപയോഗം കൊളോറെക്ടല്‍ കാന്‍സറിനു വഴിയൊരുക്കുമെന്നാണു വിദഗ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ചുവന്ന മാംസത്തിന്റെ വിഭാഗത്തിലും കോഴിയിറച്ചി വെളുത്ത മാംസത്തിന്റെ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ചുവന്ന മാംസം കൂടുതല്‍ കഴിക്കുന്നവരില്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരേക്കാള്‍ കാന്‍സര്‍ സംരക്ഷണ സാധ്യത കുറവാണ്. പ്രിസര്‍വ് ചെയ്ത മാംസാഹാരവും നല്ലതല്ല.
നന്നായി ഉറങ്ങാം
ശാന്തമായ ഉറക്കത്തില്‍ ദഹനേന്ദ്രിയ വ്യവസ്ഥയിലെ അവയവങ്ങള്‍ക്കെല്ലാം വിശ്രമവും പ്രവര്‍ത്തിക്കാനാവശ്യമായ സമയവും കിട്ടും. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഗാഢനിദ്ര ലഭിച്ചാല്‍ ദഹന പ്രക്രിയ സുഗമമായി നടക്കും.
പഴങ്ങളും പച്ചക്കറികളും നല്ലത്
നിറമുളള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആമാശയാരോഗ്യത്തെ കാക്കും. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും. അധികം കലോറി ഇല്ലാതെ തന്നെ വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്നതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഉത്തമം. പഴങ്ങളും പച്ചക്കറികളും മാത്രമല്ല, പയറു വിഭാഗങ്ങളും മുഴുധാന്യങ്ങളുമെല്ലാം ദഹനവ്യവസ്ഥയ്ക്ക് ആരോഗ്യദായകമാണ്. ഇവയിലുളള അലിഞ്ഞു പോകുന്ന ഫൈബര്‍ ദഹന വ്യവസ്ഥയെ സാവധാനമാക്കുന്നതിനാല്‍ പോഷകങ്ങള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടും. ഒപ്പം കൊളസ്‌ട്രോള്‍ പുറന്തളളുകയും ചെയ്യും.
നല്ല വ്യായാമം നല്ല ദഹനത്തിന്
നമ്മുടെ ദഹനസംവിധാനത്തെ ആരോഗ്യപൂര്‍ണവും കരുത്തുളളതുമാക്കാന്‍ വ്യായാമം സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്കും ശ്വാസഗതിയുടെ നിരക്കും വര്‍ധിക്കുകയും ദഹനവ്യവസ്ഥയെ പിന്താങ്ങുന്ന പേശികള്‍ !ടോണ്‍ ചെയ്യപ്പെടുകയും െചയ്യുന്നു. യോഗ, എയ്‌റോബിക്‌സ്, എന്നിവ ദഹന വ്യവസ്ഥയ്ക്ക് ഉത്തമമായ വ്യായാമങ്ങളാണ്. ദിവസേന 12 മണിക്കൂര്‍ വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളപ്പോള്‍ വ്യായാമം ചെയ്യരുത്.
പെപ്റ്റിക് അള്‍സര്‍ ഗണ്യമായി വര്‍ധിക്കാന്‍ പുകവലി കാരണമാണ്. ആഹാരത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ആസി!ഡും എന്‍സൈമുകളും ആമാശയത്തിലുണ്ട്. ഇവയ്ക്കു കേടു വരുത്താന്‍ കുറച്ചു നാളത്തെ പുകവലി ധാരാളം. ആയതിനാല്‍ പുകവലി ഉപേക്ഷിക്കുകയാണ് നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha