സെക്‌സ് ടോയിയായി ചില്ല് ഗ്ലാസ്; നാല് വർഷമായി മൂത്രാശയത്തിൽ കുടുങ്ങി കിടന്നു, യുവതി അനുഭവിച്ചത് നരകയാതന
ടുണീഷ്യൻ നഗരമായ സ്ഫാക്സിലെ ഹബീബ് ബർഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് ഈ വിചിത്ര വാർത്ത പുറത്തു വരുന്നത്. യൂറിനറി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്. എപ്പോഴും ടോയ്ലറ്റില്‍ പോകേണ്ടി വരുന്നതായി അവർ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങ്ങിലാണ് ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്. ഇത് 8-സെന്റീമീറ്റര്‍ വീതിയുള്ള ഒരു 'ഭീമന്‍' കല്ല് ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്.
എന്നാൽ തുടർന്ന് നടന്ന ശസ്ത്രക്രിയിലാണ് ഗ്ലാസ് ടംബ്ലര്‍ മൂത്രാശയത്തില്‍ നിന്ന് പുറത്തെടുക്കുന്നത്. നാലു വർഷം മുമ്പ് ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെക്‌സ് ടോയ്ക്കു പകരം താൻ ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ട്. ഇത് അബദ്ധവശാല്‍ അകത്തേക്ക് കയറിപ്പോവുകയായിരുന്നു.
ഇത്തരത്തിലുള്ള കേസുകള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എന്നാൽ തങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ പുറത്തുപറയാനുള്ള മടി കൊണ്ട് ആളുകള്‍ രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഇത് ജീവൻ തന്നെ അപകടത്തിലാക്കുന്ന സങ്കീര്‍ണതകളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള ഉപകരണങ്ങള്‍ ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്നത് മാനസിക വൈകല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായും ഇവര്‍ക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ നിലവില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേർത്തു. 'സയന്‍സ് ഡയറക്ട്' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിൽ ഈ കേസിന്റെ വിശദാംശങ്ങളും ഗ്ലാസിന്റെയും കല്ലിന്റെയും ചിത്രങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha