ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കുക; ഇന്ന് ലോക ഉറക്കദിനമാണ്; എല്ലാവർക്കും സുഖ നിദ്ര ശുഭ നിദ്ര
ഇന്ന് ലോക ഉറക്കദിനമാണ്. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിച്ചിരിക്കുന്നത്. ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടനയുടെ ലക്ഷ്യം ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്.
ജീവിതത്തിന്റെ 33 ശതമാനവും ഉറക്കത്തിന് വേണ്ടിയാണ് നാം ചെലവഴിക്കുന്നത്. ഭക്ഷണം കഴിക്കാതെ മനുഷ്യന് 2 മാസം വരെ കഴിയാവുന്നതാണ് എന്നാൽ ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. വെറും 11 ദിവസമേ ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കൂ.
രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുക. ഇത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കും. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതിലൂടെ തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്ന ആൾക്കാരുണ്ട്. അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരുണ്ട്. ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്‌നങ്ങളുണ്ടാകുമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏഴു മണിക്കൂറിലേറെയുള്ള ഉറക്കത്തിന് നിരവധി ദോഷ വശങ്ങളുണ്ട്.ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമത്രെ. ഉറക്കത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങൾ, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവയാണ്.
എല്ലാ തിരക്കുകളിൽ നിന്നും ഒരു ഇടവേളയെടുത്ത് സമാധാനത്തോടെയുള്ള ഒരു ഉറക്കം നാം നടത്തിയിരിക്കണം . ദിവസം 10 ഉം 12 ഉം മണിക്കൂർ ഉറങ്ങുന്നവരുണ്ട്. എന്തായാലും നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം കൂടിയേ തീരൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്.
https://www.facebook.com/Malayalivartha