കൊവിഡ് 19 ബാധിച്ച കുട്ടികളിൽ സംഭവിക്കുന്നത്...! പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്, കുട്ടികളില്‍ വൈറസിന്റെ ആഘാതം മനസ്സിലാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഈ പഠനമെന്ന് ഗവേഷകർ
കൊവിഡ് ബാധിച്ച കുട്ടികളില്‍ ആന്റിബോഡികള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം. ഏഴ് മാസംവരെ ഇത്തരത്തിൽ ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. കൊവിഡ് ബാധിച്ചവരില്‍ 96 ശതമാനം പേര്‍ക്കും ഏഴു മാസങ്ങള്‍ക്കുശേഷവും ആന്റിബോഡികള്‍ തുടര്‍ന്നുവെങ്കിലും, മൂന്നാമത്തെയും അവസാനത്തെയും സാമ്പിളില്‍ പകുതിയിലധികം (58 ശതമാനം) സാമ്പിളുകളും അണുബാധ മൂലമുണ്ടാകുന്ന ആന്റിബോഡികള്‍ക്ക് നെഗറ്റീവ് ആണെന്ന് പഠനം കാണിച്ചു. ഹൂസ്റ്റണിലെ ടെക്‌സസ് ഹെല്‍ത്ത് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
'പീഡിയാട്രിക്സ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ്-19 ആന്റിബോഡി വിലയിരുത്തുന്നതിനായി 2020 ഒക്ടോബറില്‍ ആരംഭിച്ച ടെക്സാസ് കെയേഴ്സ് സര്‍വേയില്‍ എന്റോള്‍ ചെയ്ത 5നും 19നും ഇടയില്‍ പ്രായമുള്ള 218 കുട്ടികളില്‍ നിന്നുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്. വാക്സിന്‍ പുറത്തിറക്കുന്നതിന് മുമ്ബും ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളിലും സാമ്ബിളുകള്‍ ശേഖരിച്ചു. കുട്ടികളില്‍ വൈറസിന്റെ ആഘാതം മനസ്സിലാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഈ പഠനമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
എന്നാലിപ്പോഴും കുട്ടികളെയോ പ്രായമായവരെയോ ഗര്‍ഭിണികളെയോ ഒക്കെ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശങ്ക ചെറുതല്ല. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൂടിയാകുമ്പോള്‍ ആ ആശങ്ക ഏറെ ആഴത്തിലുള്ളതാകുന്നു. നിലവില്‍ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദപ്പെടുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്.
കുട്ടികളെ രോഗം ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ അത് ദൗര്‍ഭാഗ്യവശാല്‍ അപകടകരമാംവിധം തീവ്രമാകുമോ? എന്നെല്ലാമുള്ള ഭയം മാതാപിതാക്കളുടെ മനസിലുണ്ട്. കൊവിഡ് ബാധിച്ച കുട്ടികളില്‍ വലിയൊരു വിഭാഗം പേരിലും ലക്ഷണങ്ങള്‍ കാണാറില്ല. ലക്ഷണങ്ങള്‍ പ്രകടമായാലും അത് ഗുരുതരവും ആകാറില്ല. വളരെ ചെറിയൊരു ശതമാനം മാത്രമേ കൊവിഡ് പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടാറുമുള്ളൂ.
മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി ശക്തി കുറഞ്ഞ രീതിയിലാണ് കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പനി, ചുമ, നെഞ്ചുവേദന, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ നിറവ്യത്യാസം, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം കുട്ടികളില്‍ കൊവിഡ് ലക്ഷണമായി വരാം. വൈറസ് പിടിപെട്ട് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അത് കാണാം.ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറല്‍ അണുബാധയടക്കം പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇവയേതെങ്കിലും കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha