ഒരു രൂപയ്ക്ക് പാരസെറ്റമോൾ കിട്ടിയ കാലം ഇനി ഓർമ്മ, ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ 800-ലധികം മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില വർദ്ധനവ്
ഒരു രൂപയ്ക്ക് പാരസെറ്റമോൾ കിട്ടിയ കാലം പണ്ട്. മരുന്നുകൾക്ക് വില കൂടി. അവശ്യ മരുന്നുകൾ - വേദനസംഹാരികൾ, ആൻറി-ഇൻഫെക്റ്റീവ്സ്, കാർഡിയാക്, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകൾക്ക് ഏപ്രിൽ മുതൽ 10 ശതമാനത്തിലധികം വില വർധിക്കും.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയാണ് അവശ്യ മരുന്നുകളുടെ വിലക്കയറ്റം. മരുന്നുകളുടെ വിലനിർണ്ണയ അതോറിറ്റിയാണ് 10.7 ശതമനം വിലവർദ്ധന അനുവദിച്ചത്. നിലവിൽ അനുവദനീയമായ ഏറ്റവും ഉയർന്ന വിലവർദ്ധനയാണിത്.
അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പരാസിറ്റാമോൾ ഉൾപ്പടെ 800-ലധികം മരുന്നുകൾക്കാണ് വില കൂടുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. അവശ്യ മരുന്നുകൾ ആയ വേദനസംഹാരികൾ, ആൻറി-ഇൻഫെക്റ്റീവ്സ്, കാർഡിയാക് മരുന്നുകൾ , ആന്റിബയോട്ടിക്ക് എന്നിവയ്ക്കെല്ലാം നിലവിലുള്ളതിനേക്കാൾ 10 ശതമാനം വരെ വില ഉയരാൻ സാധ്യതയുണ്ട് .
കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പ്രതിവർഷം ഒന്നോ രണ്ടോ ശതമാനം മാത്രമായിരുന്നു മരുന്നുകളുടെ വിലയിൽ മാറ്റം ഉണ്ടായിരുന്നത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് വില ഉയര്‍ത്തിയത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണൻറുകൾക്ക് കൊവിഡ് കാലത്ത് വില കൂടിയിരുന്നു. കൂടാതെ പാക്കേജിങ് മെറ്റീരിയലുകളുടെ വില വര്‍ധനയുൾപ്പെടെ കണക്കിലെടുത്താണ് ഇപ്പോൾ മരുന്നു വില വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha