മുടി കൊഴിച്ചിലുണ്ടോ, എങ്കില്‍ മുടി പിഴുത് കളയൂ!
കഷണ്ടി ഭീഷണിയുള്ളവര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പക്കല്‍ ഉണ്ട്. മുടി കൊഴിയുന്നതു കണ്ട് ആശങ്കയോടെ കഴിയുന്നയാളാണോ നിങ്ങള്‍, എങ്കില്‍ പുതിയ മുടി വളരാന്‍ കാശ് മുടക്കില്ലാത്ത ഒരു സൂത്രം കേള്‍ക്കണോ?
മുടി കൊഴിയുന്ന നിങ്ങളുടെ ശിരസ്സില്‍ നിന്ന് ഒരു പ്രത്യേക രീതിയിലും സാന്ദ്രതയിലും 200 മുടി വരെ പിഴുതെടുത്താല്‍ പകരം 1200 മുടി വരെ വളര്‍ന്നുവരുമെന്നാണ് പുതിയ കണ്ടെത്തല്‍.സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കഷണ്ടി ഭീഷണിയുള്ളവര്‍ക്ക് സന്തോഷം പകരുന്ന കണ്ടുപിടിത്തം നടത്തിയത്. എലികളില്‍ ഈ പരീക്ഷണം വിജയിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചെങ്മിങ്ചൗങ് പറഞ്ഞു.
കഷണ്ടി ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. എലികളുടെ പുറത്തുനിന്ന് പ്രത്യേക രീതിയിലും അളവിലും 200 രോമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറിച്ചു മാറ്റിയപ്പോഴാണ് കൂടുതല്‍ രോമങ്ങള്‍ ആ ഭാഗത്ത് വളര്‍ന്നുവരുന്നതായി കണ്ടത്.
ക്വാറം സെന്‍സിങ് തത്ത്വമനുസരിച്ചാണ് ഈ മുടി വളര്‍ച്ചയെന്നാണ് ഗവേഷകരുടെ അഭിപ്രായം. ചില രോമകൂപങ്ങള്‍ പിഴുതെടുത്തതിനോട് തലയിലെ മൊത്തം രോമകൂപ വ്യവസ്ഥയുടെ പ്രതികരണമാണ് കൂടുതല്‍ വര്‍ധിച്ച തോതിലുള്ള മുടി വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ഇത്തരം സാഹചര്യത്തില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ ആല്‍ഫ തന്മാത്രകളാണ് കൂടുതല്‍ മുടി വളരാന്‍ രോമകൂപങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha