സെന്‍സിറ്റിവിറ്റിയുള്ള പല്ലുകളുടെ സംരക്ഷണത്തിന്
നിരവധി ആളുകള്‍ അനുഭവിക്കുന്ന പ്രശ്‌നമാണ് പല്ലുകളുടെ സെന്‍സിറ്റിവിറ്റി. ചൂട്, തണുപ്പ്, പുളിപ്പ്, മധുരം എന്നിവയുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പല്ലുകളിലുണ്ടാകുന്ന അസ്വസ്ഥതയാണ് സെന്‍സിറ്റിവിറ്റി. പല്ലുകളുടെ നാഡികളില്‍ അനുഭവപ്പെടുന്ന വേദന അതികഠിനം തന്നെയായിരിക്കും. പല്ലുകളുടെ ഇനാമലിന്റെ ബലക്കുറവ്, കാത്സ്യത്തിന്റെ കുറവ് തുടങ്ങിയവ സെന്‍സിറ്റിവിറ്റിക്ക് കാരണമാകുന്ന ചില പ്രശ്‌നങ്ങളാണ്.
അൃിശരമഅര്‍ണിക്ക
നാഡികളുടെ വേദന ശമിപ്പിക്കാനുള്ള ഉത്തമമായ ഔഷധമാണ് അര്‍ണിക. ഇത് എരിച്ചിലും വേദനയും കുറച്ച് നിങ്ങള്‍ക്ക് സുഖം നല്‍കുന്നു. സെന്‍സിറ്റിവ് പല്ലുകള്‍ക്ക് ഇത് ഏറെ നല്ലതാണ്. വായ്ക്കകത്തെ മുറിവുകള്‍ ഉണക്കുകയും മോണയിലെ എരിച്ചില്‍ ശമിപ്പിക്കുകയും ചെയ്യുന്നു. അര്‍ണിക ചെടി നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണമാണ്. പല്ലുവേദനയ്ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാറുള്ള മരുന്നുകൂടിയാണ് അര്‍ണിക. ഈ ചെടിയില്‍ നിന്നെടുത്ത നീര് വേദനയുള്ളിടങ്ങളില്‍ പുരട്ടുകയോ ഈ പൂവിന്റെ മൊട്ട് ചവച്ച് പിടിക്കുകയോ ചെയ്യാം.
ഇശിിമാീികറുവാപട്ട
വായ്ക്കകത്തെ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കറുവപ്പട്ട നല്ലതാണ്. ഗ്രാമ്പൂവും മൊന്നിച്ച് ഇത് കഴിച്ചാല്‍ പല്ലുകളുടെ സെന്‍സിറ്റിവിറ്റിയെ പ്രതിരോധിക്കാന്‍ പറ്റിയ മികച്ച മരുന്നാണ്. കറുവപ്പട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ ദിവസവും രണ്ട് തവണ കവിള്‍കൊള്ളുക. വേണമെങ്കില്‍ കറയാമ്പൂ കഴിക്കാവുന്നതുമാണ്. പല്ലുകള്‍ നശിക്കുന്നത് തടയുന്ന മികച്ച മരുന്നാണിത്. നല്ലൊരു വേദന സംഹാരികൂടിയായ കറയാമ്പൂ മോണകളിലെ വേദനയകറ്റാന്‍ സഹായിക്കുന്നു.
തൈം അഥവ തോട്ടതുളസി
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധമാണ് തോട്ടതുളസി. എന്നാല്‍ ഇത് ഉപയോഗിച്ചുണ്ടാക്കുന്ന ചായ പല്ലുകളുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ്. തോട്ടതുളസിയും കര്‍പ്പൂരതുളസിയും ചേര്‍ത്ത് ചായയുണ്ടാക്കുക. ഇത് കാലത്തും വൈകീട്ടും കഴിക്കാം. തോട്ടതുളസി വായിലെ കീടാണുക്കളെ നശിപ്പിക്കുകയും ശാസോച്ഛ്വാസം മികച്ചതാക്കുകയും ചെയ്യുന്നു. അതേസമയം സെന്‍സിറ്റിവിറ്റിക്ക് ശമനം നല്‍കുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha