'കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും..' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു
പുതിയ കൊറോണ വൈറസ് വേരിയന്റ് XE യുടെ ഇന്ത്യയിലെ ആദ്യ കേസ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പുതിയ കോവിഡ് വേരിയന്റായ എക്‌സ്ഇയുടെ ഒരു കേസാണ് ബുധനാഴ്ച മുംബൈയില്‍ കണ്ടെത്തിയതായുള്ള വാർത്തകൾ വന്നത്. ഇതിനുപിന്നാലെ കടുത്ത ആശങ്ക ഏവരിലും ഉണ്ടായിട്ടുണ്ട്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം XE വേരിയന്റിന് പോസിറ്റീവായിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു.
'കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും' എന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങാനെ;
കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിണ്ട്. ഒമിക്രോൺ വൈറസിന്റെ ഉപവിഭാഗങ്ങളായ ബി എ 1, ബി എ 2 എന്നിവ തമ്മിൽ ജനിതകൈമാറ്റത്തിലൂടെ (Recombinant) ആവിർഭവിച്ച മറ്റൊരു ഒമിക്രോൺ ഉപവിഭാഗം (Sub Variant) മാത്രമാണ് എക്സ് ഇ. ഇംഗ്ലണ്ടിൽ 637 പേർക്ക് എക്സ് ഇ യിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
രോഗവ്യാപന സാധ്യത കൂടുതലുള്ള എന്നാൽ അപകടസാധ്യത കുറഞ്ഞ ഉപവിഭാഗമാണിതെന്നാണ് ഇപ്പോഴെത്തിയിട്ടുള്ള നിഗമനം. ഇതുവരെ കിട്ടിയ വിവരങ്ങളനുസരിച്ച് എക്സ് ഇ ഒരു പ്രസക്തവകഭേദമെന്ന് (Variant of Interest: VoI) പറയാം എന്നാൽ ഡൽറ്റ, ഒമിക്രോൺ എന്നിവയെപ്പോലെ ആശങ്കാ വകഭേദമെന്ന് (Variant of Concern: VoC) വിശേഷിപ്പിക്കാനുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല.
കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. ഇന്ത്യയിൽ എക്സ് ഇ എത്തിയെന്നത് തെറ്റായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും.
https://www.facebook.com/Malayalivartha