പെന്റാവാലന്റ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന
![](https://www.malayalivartha.com/assets/coverphotos/w330/24537.jpg)
മാരകമായ അഞ്ച് രോഗങ്ങള്‍ക്ക്് ഒരേസമയം പ്രതിരോധ മരുന്നായി നല്‍കുന്ന പെന്റാവാലന്റ് വാക്‌സിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി.
കഴിഞ്ഞ ഒന്നര വര്‍ഷം, കേരളത്തിലും തമിഴ്‌നാട്ടിലുമായി, വാക്‌സിനേഷന്‍ നടത്തിയ 25,000 കുട്ടികളെ നിരീക്ഷിച്ചതില്‍ പത്ത് പേരില്‍ മാത്രമാണ് വിപരീതഫലം കണ്ടത്. അതും വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മലപ്പുറത്ത്, വാക്‌സിനേഷന്‍ നടത്താതിരുന്ന കുട്ടികള്‍ക്ക് ഡിഫ്തീരീയ (തൊണ്ടമുള്ള്) രോഗം പിടിപെട്ട സാഹചര്യത്തില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസക്തമാണ്.
രണ്ട് വര്‍ഷം മുന്‍പ്, പെന്റാവാലന്റ് വാക്‌സിനേഷനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിതുരയിലും കോയമ്പത്തൂരിലും ഓരോ കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. വിഷയം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ വാക്‌സിനേഷന്റെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. എന്‍.ജെ. അറോറ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പനം. കൊല്ലം, കോയമ്പത്തൂര്‍ ജില്ലകളില്‍ പഠനം ഒന്നരവര്‍ഷം നീണ്ടുനിന്നു. ഈ കാലയളവില്‍ പഠനസംഘം, സര്‍ക്കാര്‍ ആശുപത്രിയില്‍ പെന്റാവാലന്റ് വാക്‌സിനേഷന്‍ നടത്തിയ 25,000 കുട്ടികളെ ആറ് ആഴ്ച വീതം നിരീക്ഷിച്ചു. വാക്‌സിനേഷന് ശേഷം കുട്ടികള്‍ക്കുണ്ടായ അസുഖങ്ങള്‍, അതിന്റെ കാരണങ്ങള്‍, നടത്തിയ ചികിത്സകള്‍, എന്നിവയായിരുന്നു പഠനവിഷയം. ഇവരില്‍ 10 കുട്ടികള്‍ നിരീക്ഷണകാലത്ത് മരിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തില്‍, പെന്റാവാലന്റ് പൂര്‍ണമായും ഫലപ്രദവും സുരക്ഷിതവും ആണെന്ന് ഡബ്‌ളിയു.എച്ച്.ഒയുടെ നാഷണല്‍ കണ്‍സള്‍ട്ടന്റ് കൂടിയായ ഡോ. രാജ്‌മോഹന്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്ത മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.
ഹെപ്പറ്റൈറ്റിസ്ബി, വില്ലന്‍ചുമ, ഡിഫ്തീരിയ, ടെറ്റനസ്, ഹിബ് മെനിഞ്ചൈറ്റിസ് എന്നീ അഞ്ച് രോഗങ്ങളെയാണ് പെന്റാവാലന്റ് വാക്‌സിന്‍ പ്രതിരോധിക്കുന്നത്. ആറാം മാസം മുതല്‍ ആറ് മാസ ഇടവേളകളില്‍ മൂന്ന് തവണ വാക്‌സിന്‍ നല്‍കണം. ആദ്യകാലത്ത് അമിത വില ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ നല്‍കിവന്ന വാക്‌സിന്‍ 2012 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാക്കി. അതിന് പിന്നാലെയാണ് വാക്‌സിന് എതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha