കരുതലോടെ ഉപയോഗിക്കാം ഓരോ ഡോസം,കരുതൽ കുറഞ്ഞാൽ പണി കിട്ടും;കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ പുലിവാലാവും
കരുതലോടെ ഉപയോഗിക്കാം ഓരോ ഡോസം,കരുതൽ കുറഞ്ഞാൽ പണി കിട്ടും;കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ പുലിവാലാവും
ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. .സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക.
കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്‌സിൻ , കൊവിഷീൽഡ് വാക്‌സീൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്ക് നൽകും. നേരത്തെ കോവാക്‌സിന് 1200 രൂപയും കോവിഷീൽഡിന് 600 രൂപയുമായിരുന്നു വില. കേന്ദ്ര സർക്കാർ ഭാരത് ബയോടെക്കുമായും സിറം ഇൻസ്റ്റിറ്റ്യൂട്ടുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.
കരുതൽ ഡോസ് വിതരണം ചെയ്യുമ്പോൾ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിർദേശിച്ചു. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി.കരുതൽ ഡോസ് ഉപയോഗിക്കുപ്പോൾ ഡോസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം
എന്നാണ് കരുതല്‍ ഡോസ് സ്വീകരിക്കാന്‍ കഴിയുക?
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കരുതല്‍ ഡോസ് സൗജന്യമാണോ?
കരുതല്‍ ഡോസ് സൗജന്യമല്ല. സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളിലൂടെയാണ് വിതരണം. സ്വീകരിക്കുന്ന വ്യക്തി പണം അടയ്ക്കണം. തുക സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കുന്നവര്‍?
ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കാം.
കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ്?
ആദ്യ രണ്ട് ഡോസായി സ്വീകരിച്ച വാക്സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസായി നല്‍കുക. കോവിഷീല്‍ഡാണ് ആദ്യ രണ്ട് ഡോസായി സ്വീകരിച്ചതെങ്കില്‍ കരുതല്‍ ഡോസും കോവിഷീല്‍ഡ് തന്നെയായിരിക്കും നല്‍കുക. കോവാക്സിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.
കരുതല്‍ ഡോസ് എടുക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കുമോ?
കരുതല്‍ ഡോസ് വാക്സിന്‍ എടുക്കേണ്ട കാലയളവാകുമ്ബോള്‍ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സന്ദേശം ലഭിക്കും.
റജിസ്ട്രേഷന്‍
കരുതല്‍ ഡോസിന്റെ റജിസ്ട്രേഷന്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ചെയ്യാന്‍ സാധിക്കും. വാക്സിനെടുക്കാന്‍ സ്വാകര്യ കേന്ദ്രത്തിലെത്തുമ്ബോള്‍ അവിടെ തന്നെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha