ചർമ്മ രോഗങ്ങൾ വെറുതെ കാണരുത്...ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ ഇങ്ങനെ
ചര്‍മ്മരോഗങ്ങള്‍ എന്നത് സൗന്ദര്യത്തെ മാത്രം ബാധിക്കുന്നതല്ല. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചര്‍മ്മത്തെ ബാധിക്കുന്ന തരത്തിലുള്ള ഏതൊരു അവസ്ഥയും പെട്ടെന്ന് പരിഹാരം കാണേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഷിംഗിള്‍സ് എന്നത് അപകടകരമായ ഒരു രോഗാവസ്ഥയാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് ഈ ലേഖനം നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.
എന്താണ് ഷിംഗിള്‍സ് എന്ന പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലുണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് ഷിംഗിള്‍സ് എന്ന് പറയുന്നത്. എന്നാല്‍ എന്താണ് ഷിംഗിള്‍സ് എന്ന് പലര്‍ക്കും അറിയില്ല. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വൈറസ് ആണ് ഇതിന് പിന്നിലും. ഇത് പലപ്പോഴും വളരെയധികം വേദനയുണ്ടാക്കുന്ന ചുണങ്ങ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് കുമിളകളും വേദനയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ഇതിന് പിന്നിലെ കാരണം.
ഇവ ചിക്കന്‍പോക്‌സ് ബാധിച്ച അവസ്ഥയില്‍ ശരീരത്തില്‍ തന്നെ നിര്‍ജ്ജീവമായി തുടരുകയും പിന്നീട് അത് ഷിംഗിള്‍സ് ആയി മാറുകയും ചെയ്യുകയാണ് ചെയ്യുന്നത്. ചിക്കന്‍പോക്‌സ് ഉള്ളവരില്‍ ഷിംഗിള്‍സ് സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ചുണങ്ങ് അധികം വേദനയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ ചര്‍മ്മ രോഗാവസ്ഥയെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.
ഷിംഗിള്‍സ് എന്ന രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ അപകടഘടകങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നതും അപകടമുണ്ടാക്കുന്നത്. ഇത് കൂടാതെ മുന്‍പ് ചിക്കന്‍ പോക്‌സ് വന്നവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്‌സ് എന്നത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് രോഗത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
എന്തൊക്കെയാണ് ഷിംഗിള്‍സിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ആദ്യം തന്നെ പ്രത്യക്ഷലക്ഷണമായി കാണുന്നത് ചര്‍മ്മത്തില്‍ കാണണപ്പെടുന്ന ചുണങ്ങാണ്. ഇത് പലപ്പോഴും വേദനയോട് കൂടിയതായിരിക്കും എന്നതാണ് സത്യം. ഒരു കൂട്ടം ചുണങ്ങുകളാണ് ഉണ്ടാവുന്നത്. ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ചുണങ്ങ് പൊട്ടി വരുന്നതാണ്. ഇത് അതി ഭീകരമായ വേദനയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് കൂടാതെ തലവേദന, വയറ്റിലും നെഞ്ചിലും ജനനേന്ദ്രിയത്തിലും മുഖത്തും കണ്ണുകളിലും കാണപ്പെടുന്ന ചുണങ്ങ്, സംവേദന ക്ഷമത നഷ്ടപ്പെടുന്നത്, പനി, അമിത ക്ഷീണം, പ്രകാശത്തോടുള്ള സംവേദനക്ഷമത കുറയുന്നത്, അതികഠിനമായ ചൊറിച്ചില്‍ എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍.
https://www.facebook.com/Malayalivartha