ഓർമശക്തിയും ബുദ്ധിയും വളരാൻ നാം കഴിക്കുന്ന ഭക്ഷണത്തിലെ പങ്ക് വളരെ വലുതാണ്; ആഹാരത്തിൽ നിന്നും; അത്ഭുതകരമായ മാറ്റം വരാം,അമ്മമാർ ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കുക
കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് രക്ഷിതാക്കൾ വളരെ പ്രധാനിയാണ് കല്പിക്കാറുണ്ട് എന്നാൽ കുട്ടികളുടെ ബുദ്ധിവളർച്ചകയായി അച്ഛനമ്മമാർ ചിലഅനാവശ്യ ആഹാരസാധനങ്ങൾ നൽകാറുണ്ട് എന്നാൽ ഇവ നല്ലതാണോ അല്ലയോ എന്നകാര്യത്തിൽ കൃത്യമായ അറിവ് ഉണ്ടാവണം
ബെറികൾ കഴിക്കുന്നത് ബുദ്ധി ശക്തിക്കും ചിന്താ ശക്തിക്കും ഏറെ ഉപകരിക്കുന്ന ഒന്നാണ്. ബെറികള്‍ എന്നു പറയുന്നത് സാധാരണ സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയെയാണ്. ഇവയില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിലുള്ള പഞ്ചസാരയും നാരുകളും നൈസര്‍ഗികമാണ്. അത് കൊണ്ട് ബെറികൾ ധാരാളം കഴിക്കുന്നത് കൊണ്ട് കുട്ടികളുടെ ബുദ്ധി ശക്തി വളരെ പെട്ടെന്ന് തന്നെ വർധിപ്പിക്കാൻ സാധിയ്ക്കും.
ബുദ്ധി വർധിപ്പിക്കാനും ചിന്താ ശേഷി വർധിപ്പിക്കാനും ഏറെ ഉപകരിക്കുന്ന ഭക്ഷണ പദാത്ഥങ്ങളിൽ ഒന്നാണ് ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ തലച്ചോറിലെ ഏറ്റവും കൂടുതല്‍ ഘടനാപരമായ കൊഴുപ്പ് ഡി.എച്ച്.എ, ഒമേഗ -3 ഫാറ്റി ആസിഡുകളാണ്. ഡി.എച്ച്.എ. എന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയുടെ പ്രധാന ഘടകം കൂടിയാണെന്നത് കൊണ്ട് തന്നെ കണ്ണിന്റെ കാഴ്ച ശക്തിയെയും ഇത് വളരെ നന്നായിത്തന്നെ സഹായിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. അത് കൊണ്ട് തന്നെ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ബുദ്ധി ശക്തിയും ചിന്താ ശക്തിയും മാത്രമല്ല കാഴ്ച ശക്തിയും നമുക്ക് ലഭിക്കും.
ദൈനംദിന ഭക്ഷണത്തിൽ പാൽ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ എന്ന് അറിയുക. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാല്‍, തൈര് തുടങ്ങിയവയും നിങ്ങളുടെ ബുദ്ധി ശക്തിയെ വർധിപ്പിക്കാൻ സഹായിക്കും എന്ന് വേമനെങ്കിൽ പറയാം.
അത് കൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.ബുദ്ധി ശക്തി കൂടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മുട്ട. പലപ്പോഴും നമ്മളിൽ പലരും മുട്ട കഴിക്കുന്നവരായിരിക്കും. മുട്ടയിൽ ബ്രൂക്കോളിയിൽ കാണപ്പെടുന്ന കോളിൻ എന്ന പോഷണം മുട്ടയിൽ നിന്ന് ലഭിക്കും.
മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനും ഏറെ സഹായിക്കും. മാത്രമല്ല ഇവ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. കോളിന്‍ എന്ന പോഷണം മസ്തിഷ്‌കത്തില്‍ ന്യൂറോസ്ട്രാന്‍സ്മിറ്ററായ അസെറ്റിക്കൊളോലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നു. അത് വഴി കുട്ടികളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha