പ്രസവാനന്തര വിഷാദം;നൂറിൽ എൺപതുശതമാനം പേരിൽ ഈ അവസ്ഥ,ശ്രധിച്ചില്ലെങ്കിൽ വിഷയം ഗുരുതരം; ലക്ഷണങ്ങളും ചികിത്സയും
കേരളത്തിൽ ചോര കുഞ്ഞുങ്ങളെ കൊല്ലുന്ന പ്രവണത അതീവ കൗരവമുള്ള ഒന്നുതന്നെയാണ് .കൂടുതലായും ഈ മരണത്തിനുപിന്നിൽ കുഞ്ഞുങ്ങളുടെ 'അമ്മ താനെയാണ്.പ്രധാനമായും 80 ശതമാനവും പ്രസവത്തിനു ശേഷം അമ്മമാരിൽ കണ്ടുവരുന്ന വിഷാദ രോഗമാണ് .പ്രസവത്തിന് പിന്നാലെ 15 ശതമാനം സ്ത്രീകളിലെങ്കിലും പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നതായാണ് കണക്ക്. ഇത് അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും പ്രതികൂല സ്വാധീനമുണ്ടാക്കാം.
എന്തു കൊണ്ടാണ് ചിലരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നത് എന്ന് ശാസ്ത്രലോകത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ഒരാളുടെ പ്രതിരോധ സംവിധാനവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി.
ഗവേഷകര്‍ നടത്തിയ പരിശോധനയിൽ 482 അമ്മമാരുടെ രക്ത സാംപിളുകൾ പരിശോധിച്ചതിൽ .ഇവരുടെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ബി-കോശങ്ങളില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഇല്ലാത്തവരെ അപേക്ഷിച്ച് ചില സുപ്രധാന മാറ്റങ്ങള്‍ കണ്ടെത്താനായതായി ഗവേഷകര്‍ പറയുന്നു.
പല സ്ത്രീകളും തങ്ങൾക്ക് പെരിപാർട്ടം അല്ലെങ്കിൽ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ (പിപിഡി) ഉണ്ടെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല, കാരണം അവർ എങ്ങനെ അനുഭവിക്കണമെന്നും പ്രവർത്തിക്കണമെന്നും സമൂഹം നിർദ്ദേശിക്കുന്ന രീതിയുമായി ഇത് പൊരുത്തപ്പെടുന്നില്ല
എന്താണ് ബി കോശങ്ങൾ
ശരീരത്തില്‍ എന്തെങ്കിലും പുറത്ത് നിന്നുള്ള വസ്തുക്കളെ കണ്ടെത്തുമ്പോൾ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഉത്തേജിപ്പിക്കപ്പെടുന്നതാണ് ബി-കോശങ്ങള്‍. ആന്‍റിബോഡികളെ ഉത്പാദിപ്പിക്കുന്നതില്‍ ബി-കോശങ്ങള്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു.
എന്നാല്‍ ഗര്‍ഭകാലത്ത് പ്രതിരോധസംവിധാനത്തിന് ശരീരത്തെ പല രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനൊപ്പം ഗര്‍ഭസ്ഥശിശുവിനെ ഒരു അന്യവസ്തുവായി കാണാതിരിക്കുകയും വേണം. ഇതിന് വേണ്ടി അവ സ്വയം പാകപ്പെടുന്നതായി നോര്‍ത്ത് കാരലൈന യൂണിവേഴ്സിറ്റിയിലെ ജനറ്റിസ്റ്റ് ജെറി ഗ്യുന്‍റിവാനോ പറയുന്നു. പ്രസവാനന്തരം പ്രതിരോധസംവിധാനവും അനുബന്ധ ഹോര്‍മോണുകളും അടക്കമുള്ള സകലതും ഗര്‍ഭത്തിന് മുന്‍പേയുള്ള അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നതിന് പുനക്രമീകരിക്കപ്പെടുന്നു.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ - വ്യത്യസ്ത തരം ഇവയാണ്:
പ്രസവാനന്തര ബ്ലൂസ് അല്ലെങ്കിൽ ബേബി ബ്ലൂസ്
പ്രസവാനന്തര ഉത്കണ്ഠ
പ്രസവാനന്തര ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD)
പ്രസവാനന്തര പാനിക് ഡിസോർഡർ
പ്രസവാനന്തര പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)
പ്രസവാനന്തര സൈക്കോസിസ്
ഒരു സ്ത്രീയുടെ അവസ്ഥയുടെ തീവ്രതയെ ആശ്രയിച്ച് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ വിവിധ രീതികളിൽ ചികിത്സിക്കുന്നു. ആൻറി ഡിപ്രസന്റ്, ആൻറി-ആക്‌സൈറ്റി മരുന്നുകൾ, സൈക്കോതെറാപ്പി, സപ്പോർട്ട് ഗ്രൂപ്പുകളിലും കൗൺസിലിംഗിലുമുള്ള പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിങ്ങൾക്ക് വിഷാദരോഗം ഉണ്ടെങ്കിൽ അതിന്റെ ചരിത്രത്തെക്കുറിച്ച് ഡോക്ടറോട് പറയുക എന്നതാണ് പ്രതിരോധ നടപടികൾ. അതുവഴി ഗർഭകാലത്തും പ്രസവശേഷവും ഡോക്ടർക്ക് നിങ്ങളുടെ മാനസികാരോഗ്യം നിരീക്ഷിക്കാനാകും. രോഗലക്ഷണങ്ങൾ വളരെ തീവ്രമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു, അവ സംഭവിച്ചാലും, നിങ്ങൾക്ക് സുഖം പ്രാപിക്കാൻ ശരിയായ മരുന്നുകളും ചികിത്സയും നടത്താം.
https://www.facebook.com/Malayalivartha