ചരിത്രത്തിലാദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു;ഇതും ചൈന വഴി,പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത് 2002 മുതൽ;പക്ഷികളിൽ നിന്നും നേരട്ട് വൈറസ് ബാദ
ലോകത്താദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരിയുടെ ആശങ്കകൾ ഉണ്ടാക്കിയ ചൈനയിൽ നിന്നുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ നാല് വയസുകാരനാണ് എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു.2002 മുതലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. വടക്കേ അമേരിക്കയിൽ ഒരിനം നീർപക്ഷിയിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
പിന്നീട്, കുതിരകൾ, നായകൾ, നീർനായ എന്നിവയിൽ ഇതേ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യരിൽ ഇത് കണ്ടെത്തിയിരുന്നില്ല.ചൈനയിലെ ഹെനാൻ പ്രവശ്യയിലുള്ള നാല് വയസുകാരനാണ് ഇത്തരത്തിൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആദ്യം പനിയും മറ്റ് ആരോഗ്യ ലക്ഷണങ്ങളും കാണിച്ച കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.കുട്ടിയുടെ കുടുംബം പ്രദേശത്ത് കോഴികളെ വളർത്തിയിരുന്നു.
അതിന് പുറമെ, പ്രദേശത്ത് കാട്ടുതാറാവുകളുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നുവെന്നും ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നു.കുട്ടിക്ക് പക്ഷികളിൽ നിന്നും നേരിട്ടാണ് വൈറസ് ബാധയേറ്റത് എന്നാണ് നിഗമനം. അതിന് പുറമെ, മനുഷ്യനിലേക്ക് വ്യാപിക്കപ്പെടാൻ സാധ്യതയുള്ള ശ്രവം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.കുട്ടിയുമായി അടുത്ത് ബന്ധമുള്ള ആളുകളിൽ പരിശോധിച്ചെങ്കിലും അവർക്ക് വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അവർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.കുട്ടിയുടെ കേസ് ഒറ്റത്തവണ ക്രോസ് സ്പീഷീസ് പ്രസരണം ആണെന്നും വലിയ തോതിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു.ജാതിയുടെയും മതത്തിന്റേയും പേരിൽ തിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു; കരുതിയിരിക്കണമെന്ന് കെസിആർ അതേസമയം, ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളിൽ നിന്ന് അകന്നു നിൽക്കാനും പനിയോ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾക്കോ ഉടൻ ചികിത്സ തേടാനും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha