രോഗപ്രതിരോധത്തിന് കശുവണ്ടി ഉത്തമം
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കശുവണ്ടി. ആന്റിഓക്‌സിഡന്റുകള്‍, വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സംപുഷ്ടമാണ് കശുവണ്ടി. ശരീരത്തെ സംരക്ഷിക്കാനും പല രോഗങ്ങള്‍ക്കെതിരെയും പോരാടാനും ശേഷിയുള്ള ഉഗ്രമരുന്ന് കൂടിയാണത്രേ ഈ കശുവണ്ടി.
കശുവണ്ടി ശരീരത്തില്‍ കാന്‍സറിനു കാരണമാകുന്ന മുഴകളെ വിഭജിച്ച് ഇല്ലാതാക്കുന്നു. ഉയര്‍ന്ന തോതില്‍ ചെമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും കുടല്‍ കാന്‍സറില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യും.
മറ്റു പരിപ്പ് വര്‍ഗങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ കശുവണ്ടിയില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തില്‍പ്പെട്ട ഒലീക് ആസിഡിന്റെ അളവ് കൂടുതലുമാണ്. ഇതു ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മോണകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാനും മഗ്‌നിഷ്യം അനിവാര്യമാണ്.
ഉയര്‍ന്ന അളവിലുള്ള കോപ്പര്‍, മുടിക്ക് കറുപ്പ് നിറം നല്‍കാന്‍ സഹായകമാണ്. കൂടാതെ ഇതിലെ കാല്‍സ്യവും മഗ്‌നീഷ്യവും എല്ലുകളുടെ ആരോഗ്യത്തിനും ഉപയോഗപ്രദമാണ്.
ദിവസവും കശുവണ്ടി കഴിക്കുന്നത് കരള്‍സഞ്ചിയിലുണ്ടാകുന്ന കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
കശുവണ്ടിയില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണെങ്കിലും നല്ല കൊളസ്‌ട്രോളാണ് ഇതില്‍ നിന്നു ലഭിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ കശുവണ്ടി കഴിക്കുന്നത് ആഹാരം കുറച്ച് ഭാരം കുറയ്ക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഫലപ്രദമാണ്.
തയാമിന്‍ നിയാസിന്‍, വിറ്റമിന്‍ ബി ഗ്രൂപ്പില്‍പ്പെട്ട റൈബോഫ്‌ലേവിന്‍, വിറ്റമിന്‍ ബി 5 എന്നിവ കശുവണ്ടിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇരുമ്പിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ മൂലകാരണം കണ്ടെത്തി അതിനെ നശിപ്പിക്കുന്നതിനും കശുവണ്ടി കഴിക്കുന്നതിലൂടെ സാധിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha