പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചയാൾ മരണത്തിന് കീഴടങ്ങിയ കാരണം പുറത്ത്...! അനിമൽ വൈറസ് കണ്ടെത്തി ഒരു കൂട്ടം ഗവേഷകർ
ആദ്യമായി മനുഷ്യനിൽ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത് വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ 57-കാരനായ ഡേവിഡ് ബെന്നെറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.എന്നാൽ ഇതിന്റെ യഥാർത്ഥ മരണ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് അൽപ്പം സമയം എടുക്കേണ്ടിവന്നെങ്കിലും ഇപ്പോഴിതാ മരണകാരണവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
ഡേവിഡിന്റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയത്തിൽ അനിമൽ വൈറസ് ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തി. പോർസൈൻ സൈറ്റോമെഗലോ വൈറസ് എന്നാണ് ഗവേഷകർ കണ്ടെത്തിയ വൈറസിന്റെ പേര്. ഈ വൈറസ് ഡേവിഡിന്റെ ശരീരത്തിൽ അണുബാധയ്‌ക്ക് ഇടയാക്കിയെന്നും കണ്ടെത്തി. പക്ഷേ ഡേവിഡിന്റെ ജീവൻ അപകടത്തിലാക്കിയതിന് അനിമൽ വൈറസിന്റെ സാന്നിധ്യമാണോ എന്നതിൽ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
ഇത് വലിയ പ്രതീക്ഷയായിരുന്നു ശാസ്ത്രലോകത്തിന് സമ്മാനിച്ചത്.പക്ഷേ ഡേവിഡ് ബെന്നറ്റ് പന്നിയുടെ ഹൃദയം വെച്ച് രണ്ട് മാസത്തിനുള്ളിൽ മരണത്തിന് കീഴടങ്ങിയതോടെ ശാസ്ത്രലോകം നിരാശയിലായി.പന്നിയുടെ ഹൃദയത്തിൽ വൈറസുണ്ടായിരുന്നു എന്നത് കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ഗവേഷണം നടത്താൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha