പ്രമേഹത്തെ നിയന്ത്രിക്കാന്‍ പഴവര്‍ഗ്ഗങ്ങള്‍
ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹം തന്നെ. ഒരു പരിധി വരെ ഭക്ഷണത്തിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. ചില പഴവര്‍ഗങ്ങള്‍ ഇതിന് ഉത്തമമാണ്.
ഈ പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താം.
സ്ഥിരമായി കിവി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയും.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന പഴങ്ങളില്‍ ഏറ്റവും മികച്ചത് ഞാവല്‍പ്പഴമാണെന്ന് ഗവേഷകര്‍ പറയുന്നു. ഞാവല്‍പ്പഴം സ്ഥിരമായി കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് മികച്ച ഫലം നല്‍കുന്നു.
കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നുണ്ടല്ലേ. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ ഇലുമ്പന്‍പുളി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന പേരക്ക പ്രമേഹത്തിനുള്ള ഏറ്റവും മികച്ച ഔഷധമാണ്. വിറ്റാമില്‍ എ,സി, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.
പ്രമേഹരോഗികള്‍ ആഴ്ചയില്‍ ഒരിക്കല്‍ കൈതച്ചക്ക കഴിക്കുന്നത് രോഗം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
പപ്പായ നിത്യവും കഴിക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒപ്പം പ്രമേഹത്തെ നിയന്ത്രിക്കാനും കഴിയും.
ഓറഞ്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
തണ്ണിമത്തന്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.
ആഴ്ചയില്‍ ഒരിക്കല്‍വീതം മാതളനാരങ്ങ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.
ടൈപ്പ് 2 പ്രമേഹക്കാര്‍ ചക്കപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും.
സബര്‍ജിലും പ്രമേഹരോഗം നിന്ത്രിക്കാന്‍ ഉത്തമമാണ്.
പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന പഴങ്ങളിലൊന്നാണ് പ്ലം.
ആഴ്ചയില്‍ ഒരിക്കല്‍ വെണ്ണപ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കഴിക്കുമ്പോള്‍ അളവ് കുറച്ച് കഴിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha