കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ?എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം..ഒരു ദിവസം എത്ര ഡയപ്പര്‍ ഉപയോഗിക്കണം? എത്ര മണിക്കൂർ ഉപയോഗിക്കാം തുടങ്ങി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിരവധി... സൂക്ഷിക്കുക കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകാതിരിക്കാം
യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്.ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും.
സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.
തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുക.
ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്ബ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് പൂര്‍ണമായും നീക്കുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം വളരെ ലോലമായതിനാൽ, അതിനെ കൂടുതൽ സൗമ്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടിക്ക് ഉടനടി ആശ്വാസം നൽകുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത്തരം ഡയപ്പർ റാഷിന് പരിഹാരം കണ്ടെത്താം.
ഡയപ്പർ റാഷ് ഉണ്ടാകാൻ കാരണം
1. ഡയപ്പറിന്റെ ബ്രാൻഡ്: നിങ്ങൾ ഉപയോഗിക്കുന്ന ഡയപ്പർ ബ്രാൻഡ് നിങ്ങൾ മാറ്റിയിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ കുഞ്ഞിന്റെ ലോല ചർമ്മത്തിൽ പ്രതികൂല പ്രതികരണത്തിന് ഒരു കാരണമാകാം.
2. ഡയപ്പർ ദീർഘനേരം ഉപയോഗിക്കുന്നത്: കൃത്യസമയത്ത് മലവും മൂത്രവും നിറഞ്ഞ നിങ്ങളുടെ കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്നില്ലെങ്കിൽ, ഇത് ചർമ്മത്തെ പ്രകോപിപ്പിക്കും.
3. അനുയോജ്യമല്ലാത്ത ഡയപ്പറുകൾ: കുഞ്ഞിനെ ഡയപ്പർ ശരിയായി ധരിപ്പിച്ചില്ലെങ്കിൽ, ഇത് ചർമ്മത്തിൽ തിണർപ്പ് ഉണ്ടാകാൻ കാരണമാകും.
4. അണുബാധ: ഡയപ്പർ ധരിച്ച ഭാഗം വളരെ നേരം നനഞ്ഞാൽ, ബാക്ടീരിയകൾക്ക് പ്രജനനം നടത്താൻ പറ്റിയ സ്ഥലമാകുന്നു. അതിനാൽ ഈ ഭാഗങ്ങൾ നന്നായി വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
https://www.facebook.com/Malayalivartha