ടെന്‍ഷടിച്ചാല്‍ കുട്ടികള്‍ക്ക് പ്രമേഹരോഗസാധ്യതയെന്ന് ഗവേഷകര്‍
മുതിര്‍ന്നവര്‍ക്കു മാത്രമല്ല കൊച്ചുകുട്ടികള്‍ക്കുമുണ്ട് ടെന്‍ഷന്‍. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം പലപ്പോഴും മാതാപിതാക്കള്‍ അറിയാതെ പോകുകയാണ് പതിവ്. കുട്ടികളിലെ മാനസിക സമ്മര്‍ദം അവരില്‍ പ്രമേഹരോഗത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമത്രേ.
അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യന്റെ എല്ലാ രോഗങ്ങളുടെയും 60 ശതമാനം കാരണം മാനസിക സമ്മര്‍ദം ആണ്. കുട്ടികളിലും സ്ഥിതി വ്യത്യസ്തമല്ല. പഠനവുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോകുന്നത്. പരീക്ഷാക്കാലത്ത് പ്രത്യേകിച്ചും. ക്ലാസില്‍ പോകാന്‍ മടി കാണിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും കൂട്ടുകാരോടോ ടീച്ചര്‍മാരോടോ അസാധാരണമായ വിധം അകല്‍ച്ച കാണിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വേണം. ഇവര്‍ കുട്ടികള്‍ക്ക് അനാവശ്യ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നവരായിരിക്കും.
ക്ലാസില്‍ വഴക്കു കേള്‍ക്കുന്നതു മുതല്‍ കളിയില്‍ തോല്‍ക്കുന്നതുവരെ കുട്ടികള്‍ക്ക് മാനസികസമ്മര്‍ദം ഉണ്ടാക്കുന്നു. ഓരോന്നിന്റെയും തോത് വ്യത്യസ്തമാണെന്നുമാത്രം. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രസ് ഗവേഷകര്‍ പറയുന്നത് കുട്ടികളുടെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് ഓരോ ദിവസവും അല്‍പസമയം അവര്‍ക്കിഷ്ടമുള്ള കളികള്‍ക്കായി നീക്കിവയ്ക്കണമെന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha