രാവിലെ എഴുനേല്‍ക്കുമ്ബോള്‍ തലവേദന ഉണ്ടാകാറുണ്ടോ? എങ്കില്‍ അത് നിസാരം അല്ല..ഓർക്കുക ഒരൂ ചെറിയ വേദനകളും മറ്റുപല അസുഖങ്ങളുടെയും തുടക്കമോ..തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ട്...
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു അസുഖമാണ് രാവിലെ എഴുനേല്‍ക്കുമ്ബോഴുളള തലവേദന.എത്ര ഗുളിക കഴിച്ചാലും ആ ഒരവസ്ഥ അത്ര വേഗം മാറുകയൊന്നുമില്ല. തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും. പ്രത്യേകിച്ചും രാവിലെ അനുഭവപ്പെടുന്ന തലവേദനയ്ക്ക്.
തലയിലോ കഴുത്തിന്റെ മേല്‍ഭാഗത്തോ ഉണ്ടാകുന്ന വേദനയാണ് തലവേദനയായി പൊതുവേ പറയപ്പെടുന്നത്. തലവേദന പലതരത്തിലുണ്ടെങ്കിലും പ്രധാനമായും രണ്ടായി തരംതിരിക്കാം. പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി എന്നിങ്ങനെ.
പ്രൈമറി: പ്രത്യേക കാരണങ്ങളില്ലാതെ ഇടവേളകളില്‍ ഉണ്ടാകുന്ന തലവേദനയാണ് പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സ്‌കാന്‍ ചെയ്താലും കാരണങ്ങള്‍ ഒന്നും തന്നെ ഇത്തരം തലവേദനയ്ക്ക് ഉണ്ടാകില്ല. മൈഗ്രേന്‍, ക്ലസ്റ്റര്‍ മൈഗ്രേന്‍ തുടങ്ങിയവ പ്രൈമറി വിഭാഗത്തിലുള്‍പ്പെടുന്നവയാണ്.
സെക്കന്‍ഡറി: മറ്റ് കാരണങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ അസുഖങ്ങള്‍ മൂലമോ തലവേദനയുണ്ടാകുന്നത് സെക്കന്‍ഡറി വിഭാഗത്തില്‍പ്പെടും. മെനിജൈറ്റിസ്, കഴുത്തിലെ സ്‌പോണ്ടിലോസിസ്, ഗ്ലോക്കോമ, ബ്രയിന്‍ ട്യൂമര്‍, സ്ലീപ് അപ്നിയ തുടങ്ങിയ കാരണങ്ങള്‍ മൂലവും തലവേദന ഉണ്ടാകും.
തലവേദന അനുഭവപ്പെടുന്ന 60 ശതമാനം ആളുകളിലും മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയാണ് കണ്ടുവരുന്നത്. സാധാരണയായി ഉണ്ടാകുന്ന തലവേദന മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയാകാനാണ് സാധ്യത. എന്നാല്‍ രാവിലെ ഉണ്ടാകുന്ന തലവേദന മൈഗ്രേനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
മൈഗ്രേന്‍ സാധാരണഗതിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ കുറയാറാണ് പതിവ്. അപൂര്‍വമായി മാത്രമേ മൈഗ്രേന്‍ ഉള്ളവര്‍ക്ക് രാവിലെ വേദന ഉണ്ടാകാറുള്ളൂ. എന്നാല്‍ ക്ലസ്റ്റര്‍ തലവേദന രാവിലെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തലവേദനയോടു കൂടി എഴുന്നേല്‍ക്കുകയും കലശലായിട്ടുള്ള തലവേദന അനുഭവപ്പെടുകയും 15 മിനിട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേദന നിലനില്‍ക്കാനും സാധ്യതയുണ്ട്. പിന്നീട് സാധാരണ നിലയില്‍ തലവേദന കുറയുകയും ചെയ്യാറാണ് പതിവ്.
തലവേദനയ്ക്ക് വേദനസംഹാരികള്‍ ഇടയ്ക്കിടെ കഴിക്കുന്നവര്‍ക്ക് രാവിലെ തലവേദന ഉണ്ടാകാം. അതോടൊപ്പം മറ്റ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ രാവിലെയുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്.
കഫൈന്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഉള്ളവരില്‍ രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തലവേദന ഉണ്ടാകും. രാത്രിയില്‍ കഫൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനു ശേഷം രാവിലെ വരെയുള്ള ഇടവേളയാണ് തലവേദനയ്ക്ക് കാരണമാകുക.
കഫൈന്‍ വിഡ്രോവല്‍ ഹെഡെയ്ക്ക് എന്നാണ് ഇവ പറയപ്പെടുന്നത്. ബ്രെയിന്‍ ട്യൂമര്‍ ഉള്ളവരില്‍ രാവിലെയായിരിക്കും തലവേദന കൂടുതലായി അനുഭവപ്പെടുന്നത്. നിവര്‍ന്ന് കിടക്കുമ്ബോള്‍ തലയ്ക്കകത്ത് പ്രഷര്‍ കൂടാനിടയുണ്ട്. കിടക്കുമ്ബോള്‍ തലയില്‍ പ്രഷര്‍ കൂടുന്നതുകൊണ്ട് തന്നെ രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തലവേദനയും ഛര്‍ദിലും ഉണ്ടായേക്കാം.
എന്നാല്‍ നില്‍ക്കുമ്ബോള്‍ തലയില്‍ പ്രഷര്‍ കുറവായേ അനുഭവപ്പെടുകയുള്ളൂ. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തന്നെ തലവേദന ഉണ്ടായാല്‍ തീര്‍ച്ചയായും മസ്തിഷ്‌ക സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.
ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഉറക്കത്തില്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ശ്വാസമെടുക്കുന്നതിന്റെ അളവ് കുറയുകയും അതോടൊപ്പം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും.
ഇങ്ങനെ രക്തത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുന്നത് തലവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് ശ്വാസം മുട്ടലുള്ളവര്‍ക്ക് രാവിലെ തലവേദന അനുഭവപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്.
പ്രമേഹമുള്ളവരില്‍ രാത്രിയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുകൊണ്ടും മറ്റ് കാരണങ്ങള്‍ കൊണ്ടും ലോ ബ്ലഡ് ഷുഗര്‍ ഉണ്ടാകാം. ഇത് തലവേദനയ്ക്ക് ഇടയാക്കും.
ഹൃദ്രോഗത്തിനുപയോഗിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരിലും ചിലപ്പോള്‍ തലവേദന ഉണ്ടാകാറുണ്ട്്. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം തലവേദന അനുഭവപ്പെടുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.
സൈനസൈറ്റിസ് ഉള്ളവരിലും രാവിലെയുണ്ടാകുന്ന തലവേദന കാരണമാകാറുണ്ട്. ചിലര്‍ക്ക് കൂര്‍ക്കം വലിക്കുമ്ബോള്‍ ശ്വാസം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകും. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇതും തലവേദനയ്ക്ക് കാരണമാകും .
https://www.facebook.com/Malayalivartha