കുട്ടികളിലെ കരൾ വീക്കം ശ്രദ്ധിക്കാതെ പോകരുതെ...അറിയണം അതിന്റെ കാരണങ്ങൾ സഹിതം..ഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയ്ക് കാരണം മറ്റു രോഗങ്ങളോ..അറിയാം അവ ഒന്നൊന്നായി..
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിനും രോഗപ്രതിരോധശേഷിക്കുമെല്ലാം കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.
വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും അത് മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം. പലതരം കാരണങ്ങൾ കൊണ്ട് കരൾ വീക്കം ഉണ്ടാകാം. മുതിർന്നവരിലാണ് സാധാരണയായി കരൾവീക്കം ഉണ്ടാവുന്നത്. എന്നാൽ കുട്ടികളിൽ കരൾവീക്കം വർധിച്ചു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്.
കുട്ടികളിൽ വർധിച്ചു വരുന്ന കരൾ രോഗങ്ങളെ കുറിച്ച് അമേരിക്കയിലെ ഒരു വിഭാഗം ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിൽ, ഏകദേശം 12 രാജ്യങ്ങളിൽ കുട്ടികളിൽ കരൾവീക്കം കൂടുന്നതായാണ് റിപ്പോർട്ട്. യുകെയിൽ മാത്രം 163 കേസുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിൽ 128 കേസുകളും സ്‌കോട്ട്ലാൻഡിൽ 22കേസുകളും വെയിൽസിൽ 13 കേസുകളും വടക്കൻ അയർലൻഡിൽ 10 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരൾവീക്കംമൂലം 11 കുട്ടികൾക്കാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ലോകത്താകമാനം 300 കുട്ടികൾക്ക് ഇത് മൂലം മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ കുട്ടികളിലെ മഞ്ഞപ്പിത്തം, കണ്ണുകളിലെ വെള്ളഭാഗം മഞ്ഞയായി കാണുപ്പെടുക എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യ ഇത്തരത്തിലൊരു സഹചര്യത്തിലേക്ക് കടന്നിട്ടില്ല എന്നാതാണ് പ്രധാനം. എന്നാൽ കുട്ടികളിലെ ഹെപ്പറ്റൈറ്റിസിന്റെ കാരണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും മനസിലാക്കി മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 22 വയസ്സിനു ശേഷം എടുക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബൂസ്റ്റർ വാക്‌സിനുകൾ ലഭ്യമാണെങ്കിലും ഇതിനെ കുറിച്ച് അറിയുന്നവർ കുറവാണ്.
എന്താണ് ഹെപ്പറ്റൈറ്റിസ്?
വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. പ്രധാനമായും അണുബാധ കാരണമാണ് ഇത്തരത്തിുള്ള അവസ്ഥ ഉണ്ടാവുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
ഹെപ്പറ്റൈറ്റിസ് എ
ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാലുണ്ടാവുന്ന അസുഖമാണ് ഹെപ്പറ്റൈറ്റിസ് എ. ഇത്തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അണുബാധ അപകട സാധ്യത കുറഞ്ഞതാണ്. അധിക കാലം നീണ്ടു നിൽക്കാറില്ല.
ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ് ബി പലപ്പോഴും ദീർഘകാലം നീണ്ടു നിൽക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസ് സി
രക്തത്തിലൂടെ പകരുന്ന ഏറ്റവും സാധാരണമായ വൈറൽ രോഗങ്ങളിൽ ഒന്നാണ് ഹെപ്പറ്റൈറ്റിസ് സി. സാധാരണയായി ഈ രോഗാവസ്ഥ നീണ്ടു നിൽക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ബി അണുബാധ ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകുന്ന അസാധാരണമായ ഹെപ്പറ്റൈറ്റിസ് ആണ് ഹെപ്പറ്റൈറ്റിസ് ഡി.
ഹെപ്പറ്റൈറ്റിസ് ഇ
ഹെപ്പറ്റൈറ്റിസ് ഇ വൈറസ് മൂലം ജലത്തിലൂടെ പകരുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ഇ.
കാരണങ്ങൾ
. അമിതമായ മദ്യാപാനം.
. അമിതമായ മരുന്നുകളുടെ ഉപയോഗം.
. അണുബാധയുള്ള രക്തം സ്വീകരിക്കൽ.
. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം.
ലക്ഷണങ്ങൾ
. ക്ഷീണം
. വിട്ടുമാറാത്ത ചില അലർജികൾ.
. ഇരുണ്ട നിറത്തിലുള്ള മൂത്രം.
. വിളറിയ മലം.
. വിട്ടുമാറാത്ത വയറുവേദന.
. വിശപ്പില്ലായ്മ.
. അമിതമായി ഭാരം കുറയുക.
. ശരീരത്തിന്റെയും കണ്ണിന്റെയും നിറം മഞ്ഞ നിറമാവുക.
12 മുതൽ 23 മാസം വരെ പ്രായമുള്ള മിക്ക കുട്ടികൾക്കും ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ രണ്ട് ഡോസുകളിലായാണ് നൽകുന്നത്. എല്ലാ നവജാത ശിശുക്കൾക്കും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷനും നൽകാറുണ്ട്. ഹെപ്പറ്റൈറ്റിസിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന വാക്‌സിനുകൾ നിലവിലുണ്ട്. അതിനെ കുറിച്ച് മനസിലാക്കുന്നതും സ്വീകരിക്കുന്നതും കരൾവീക്കം എന്ന രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുന്നു.
https://www.facebook.com/Malayalivartha