ഉമിനീർ പരിശോധനയിലൂടെ ലളിതമായി സ്താനാര്‍ബുദ സാധ്യത കണ്ടെത്താം... ഗവേഷകർ പറയുന്നു ഇത് എളുപ്പവഴി..ഇനി ആരും ഈ വഴി അറിയാതെ പോകരുതെ..
യുകെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉമിനീര്‍ പരിശോധന വികസിപ്പിച്ചത്.ഈ ഗവേഷണത്തിന്‍റെ ഭാഗമായി 2500 സ്ത്രീകളെ 10 വര്‍ഷത്തോളം നിരന്തരമായി നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ 644 പേര്‍ക്ക് സ്താനാര്‍ബുദം ഉണ്ടായി. ഉമിനീര്‍ പരിശോധനയ്ക്കൊപ്പം ഇവരുടെ വൈദ്യശാസ്ത്ര, ജീവ ചരിത്രവും പരിശോധിച്ചപ്പോള്‍ അര്‍ബുദബാധിതരായവരില്‍ 50 ശതമാനത്തിന്‍റെയും രോഗസാധ്യത കൃത്യമായി പ്രവചിക്കാനായതായി ഗവേഷകര്‍ അവകാശപ്പെടുന്നു.
നേരത്തേ രോഗസാധ്യത നിര്‍ണയിച്ച് മരുന്നുകള്‍ കഴിക്കാന്‍ ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2000 സ്ത്രീകളെയെങ്കിലും സ്താനാര്‍ബുദത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരെത് ഇവാന്‍സ് പറഞ്ഞു.സ്താനര്‍ബുദ കേസുകളില്‍ അഞ്ചിലൊന്നും വരുന്നത് 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കാണ്. ഇവര്‍ക്ക് ഈ ഉമിനീര്‍ പരിശോധന ഉപകാരപ്രദമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
സ്താനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാം പരിശോധന സാധാരണ ഗതിയില്‍ 40-50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ ഉമിനീര്‍ പരിശോധന 30 വയസ്സ് മുതല്‍ തന്നെ സ്ത്രീകളില്‍ ആരംഭിക്കാമെന്ന് ഗവേഷകസംഘം നിര്‍ദ്ദേശിക്കുന്നു.ഇന്ത്യയിലെ സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. വന്‍ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാണ്.
പ്രായം കൂടും തോറും സ്തനാര്‍ബുദ സാധ്യതകളും ഉയരും. 50നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. ഈ അർബുദം നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വര്‍ധിപ്പിക്കുന്നു..കോവിഡ്-19 അണുബാധ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെയും ന്യൂയോര്‍ക്ക് സര്‍കലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാഡീവ്യൂഹസംബന്ധമായ രോഗങ്ങളില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് പല ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയിരുന്നു. 1918ലെ സ്പാനിഷ് ഫ്ളൂവിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോവിഡ്-19 മാത്രമല്ല ജാപ്പനീസ് എന്‍സെഫലൈറ്റിസ് മുതല്‍ എച്ച്ഐവി വരെ പല അണുബാധകളും പാര്‍ക്കിന്‍സണ്‍സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വൈറസ് നേരിട്ട് നാഡീകോശങ്ങളെ ആക്രമിക്കുന്നതല്ല ഇതിന് കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് സ്മെയ്ന്‍ പറയുന്നു. എന്നാല്‍ കോവിഡ് അണുബാധയ്ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സിന് കാരണമാകാവുന്ന ഒന്നിലധികം ട്രിഗറുകള്‍ ശരീരത്തില്‍ ഉത്തേജിപ്പിക്കപ്പെടാം.
നാഡീകോശങ്ങളെ നശിപ്പിച്ച് സ്ഥിരമായ പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രാസസംയുക്തമായ എംപിടിപി ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.ഗവേഷണത്തിനായി മനുഷ്യരിലെ റിസപ്റ്റര്‍ കോശങ്ങളുള്ള എലികളെ ശാസ്ത്രജ്ഞര്‍ ലാബില്‍ തയാറാക്കി. ഈ എലികളില്‍ സാര്‍സ് കോവ്-2 വൈറസ് കുത്തിവച്ചു. വൈറല്‍ അണുബാധയില്‍ നിന്ന് മുക്തരായ ശേഷം ഈ എലികള്‍ക്ക് എംപിടിപി ഡോസ് നല്‍കി. കോവിഡ് ബാധിച്ച എലികളില്‍ എംപിടിപി കുത്തിവച്ച ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റേതിന് സമാനമായ നാഡീകോശ നാശം ഗവേഷകര്‍ നിരീക്ഷിച്ചു.
കോവിഡ് ബാധിതരായ മനുഷ്യരുടെ തലച്ചോറില്‍ കൊറോണ വൈറസിന്‍റെ ചെറിയ സാന്നിധ്യം കണ്ടെത്തിയിരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതാണോ ബ്രെയ്ന്‍ ഫോഗും ധാരണശേഷിക്കുറവും അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല.
എലികളില്‍ നടത്തിയ പ്ലീക്ലിനിക്കല്‍ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സമാനമായിരിക്കുമോ എന്നറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha