കാപ്പി കുടിച്ചാല്‍ ഓര്‍മ്മ ശക്തി കൂടുമെന്ന് പഠനം
![](https://www.malayalivartha.com/assets/coverphotos/w330/25116.jpg)
എല്ലാവരുടെയും ദിനചര്യയുടെ ഭാഗമാണ് ഒരു കപ്പ് കാപ്പി. കാപ്പി കുടിച്ചാല്‍് ബുദ്ധി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അഞ്ച് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യുറോപ്പിലെ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി നടത്തിയ പഠനത്തില്‍ ആണ് കാപ്പിയുടെ നല്ല ഗുണ പാഠങ്ങള്‍ കണ്ടെത്തിയത്.
സ്ഥിരമായി 5 ഗ്ലാസ്സ് കാപ്പി കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് എന്നിവയുടെ സാധ്യത 20 ശതമാനം കുറക്കുകയാണ് കാപ്പി ചെയ്യുക എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഓര്‍മശക്തിയെ പതിന്മടങ്ങ് ഉത്തേജിപ്പിക്കുമെന്ന് പുതിയ പഠനം. ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബൊറോട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിശദമായ പഠനം തുടരുമെന്നും സംഘം വ്യക്തമാക്കി.
പഠന ക്ലാസുകള്‍ക്കുശേഷം കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് പഠനവിഷയം ദീര്‍ഘസമയം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു ഗവേഷണത്തില്‍ കണ്ടത്തി. 18 മുതല്‍ 30 വരെ പ്രായമുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.കാപ്പി നല്ലൊരു മരുന്നായി മാറിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha