കുടവയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത്ര എളുപ്പമോ? അറിയാം ഈ അഞ്ച് പാനീയങ്ങൾ
നമ്മളിൽ പലരും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ്. അതിനാൽ നിരവധി മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നു.സാധാരണയായി തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാറില്ല. എന്നാൽ അത്തരക്കാർക്ക് വേണ്ടിയാണ് ഈ അഞ്ച് പാനീയങ്ങൾ. ഈ ശീലമാക്കിയാൽ നിങ്ങളുടെ അമിതവണ്ണവും കുടവയറും പമ്പകടക്കും.
1. കുക്കുമ്പര്‍ – ചെറുനാരങ്ങ – പുതിനയില ജ്യൂസ്- പൊടിയായി നുറുക്കിയ ഇഞ്ചി- വെള്ളം തുടങ്ങിയ ചേരുവകളാണ് ആദ്യ ജ്യുസിനായി വേണ്ടത്. തുടർന്ന് കുക്കുമ്പര്‍ മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി അതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക, ശേഷം പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 2 ആഴ്ച തുടര്‍ച്ചയായി ദിവസവും രാവിലെ കുടിയ്ക്കുക.
2. കറ്റാര്‍ വാഴ ജ്യൂസ് ആണ് മറ്റൊരു ഫലപ്രദമായ ഇനം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ് ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ ഭക്ഷണത്തിന് മുന്‍പായി കുടിക്കുക.
3. റാഡിഷ് – 3 വെളുത്തുള്ളി അല്ലി – ഇഞ്ചി – ചെറുനാരങ്ങ – 4 ടേബിള്‍ സ്പൂണ്‍ തേന്‍ – 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട ജ്യൂസ് -ഹോഴ്‌സ് റാഡിഷ് (ഒരിനം റാഡിഷ്) – 100ഗ്രാം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കുക. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് കുടിയ്ക്കുക.
4. 1 ടേബിള്‍ സ്പൂണ്‍ തേന്‍ – ചെറുനാരങ്ങാ വെള്ളം- 3 വെളുത്തുള്ളി അല്ലി -ചെറുനാരങ്ങ- ചെറുചൂട് വെള്ളം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ചെറു ചൂടുവെള്ളത്തില്‍ തേന്‍ ഒഴിച്ച്, നാരങ്ങാ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം വെളുത്തുള്ളി അല്ലി കടിച്ച് ചവച്ച് കഴിക്കണം. തുടര്‍ന്ന്, തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ വെള്ളം കുടിയ്ക്കുക.
5. 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനിഗര്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ ഒരു സ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി കുടിക്കാം .
https://www.facebook.com/Malayalivartha