ചുണ്ടുകള്‍ കൊണ്ട് രക്തം വലിച്ചെടുക്കരുത്, മുറിവില്‍ മഞ്ഞള്‍ പുരട്ടരുത്, പാമ്ബുകടിച്ചാല്‍ അറിയേണ്ടത്!! സോപ്പും വെള്ളവും പ്രധാനം ഇവ അറിയണം പ്രധാനമാണ് ഈ കാര്യങ്ങൾ !!
പാമ്പ്കടിയേറ്റാല്‍ തെറ്റായ പ്രതിരോധമുറകള്‍ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍.കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രാധാന്യം. കടിച്ച ഭാഗത്ത് ബ്‌ളേഡ് കൊണ്ട് വരഞ്ഞ് ചോര കളഞ്ഞാല്‍ വിഷം പോകുമെന്നത് തെറ്റിദ്ധാരണയാണ്.
മുറിവിന്റെ സ്വഭാവം എളുപ്പം അറിയാന്‍ ഇത് തടസമാകും. ചുണ്ടുകള്‍ കൊണ്ട് രക്തം വലിച്ചെടുക്കുന്നതും അപകടമാണ്. വലിച്ചെടുക്കുന്നയാളുടെ ഉള്ളില്‍ വിഷാംശം ചെല്ലാം. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക.കടിച്ച പാമ്ബിനെ കൊണ്ടുപോയാല്‍ ഡോക്ടര്‍മാര്‍ക്ക് വേഗം തിരിച്ചറിയാനാകും. തല്ലിച്ചതച്ചാല്‍ പ്രയാസമാകും.
ജീവനോടെ കൊണ്ടുപോകരുത്. കാഷ്വാലിറ്റിയില്‍ വച്ച് പാമ്ബ് ചാടിപ്പോയ അനുഭവങ്ങളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിഭ്രമിച്ച് ഓടിയാല്‍ ശരീരത്തില്‍ വേഗം വിഷം പടരും. വാഹനത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
വേണ്ടതും വേണ്ടാത്തതും
കടിച്ച പാമ്ബിനായി വ്യാപക തെരച്ചില്‍ വേണ്ട.
കടിച്ച സ്ഥലത്ത് നിന്നല്ലെങ്കില്‍ പിടിക്കപ്പെടുന്നത് മറ്റേതെങ്കിലും പാമ്ബായിരിക്കാം.
കടിച്ച ഭാഗത്ത് രക്തസഞ്ചാരം നിലയ്ക്കും വിധം മുറുക്കിക്കെട്ടരുത്.
കുറച്ച് മുകളില്‍ ഒന്നോ രണ്ടോ വിരല്‍ കടത്താനുള്ള അയവോടെ കെട്ടണം.
വിഷം മാത്രമല്ല, മണ്ണിലെ ടെറ്റനസും പാമ്ബിലൂടെ മുറിവില്‍ പടരാം.
മുറിവില്‍ മഞ്ഞള്‍ പുരട്ടിയാല്‍ സൂക്ഷ്മ പരിശോധന പ്രയാസമാകും.
https://www.facebook.com/Malayalivartha