കോച്ചിപ്പിടുത്തം പ്രശ്‌നക്കാരനോ? ഉറക്കം തടസപ്പെടുത്തുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
അപ്രതീക്ഷിതമായി പലപ്പോഴും കോച്ചിപ്പിടുത്തം പലർക്കും ഉണ്ടാകാറുണ്ട്. ഉറക്കത്തിനിടയിലോ കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴോ ആണ് മിക്ക സമയത്തും ഉണ്ടാകുന്നത്. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്. പേശികള്‍ വലിഞ്ഞ് മുറുകുന്നതാണ് ഇത്.
എന്നാൽ വളരെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ് കുറച്ച് നേരത്തിനുളളില്‍ മാറാറുമുണ്ട്. എങ്കിലും വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ട് നിൽക്കാറുണ്ട്. ഉറക്കത്തില്‍ വരുന്ന കോച്ചിപ്പിടുത്തം ഉറക്കം തടസപ്പെടാനും മറ്റ് ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും.
സാധാരണ കാല്‍വണ്ണയിലെ പേശികളിലാണ് പലര്‍ക്കും ഈ വലിവ് അനുഭവപ്പെടുന്നത്. പേശിവലിവ് അലട്ടുന്നവര്‍ കാല്‍ക്കുഴ കുത്തിയോ കാലിന് താങ്ങ് കിട്ടാത്ത രീതിയില്‍ കാല്‍ കട്ടിലിന് വെളിയിലേക്ക് നീട്ടി വച്ചോ കിടക്കരുത്. മാത്രമല്ല ശരീരം മുറുകുന്ന രീതിയില്‍ പുതയ്ക്കരുത്. ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ക്ക് അല്‍പ്പം വ്യായാമം നല്‍കുക. കൃത്യമായ വ്യായാമം ഈ പ്രശ്നത്തെ മറി കടക്കാൻ സഹായിക്കും. കിടക്കുമ്പോൾ പേശികൾക്ക് കൂടുതൽ ആയാസം വരാത്ത രീതിയിൽ കിടക്കുക.
https://www.facebook.com/Malayalivartha