മുടികൊഴിച്ചിൽ ആണോ പ്രശ്‌നം? ഉപ്പ് ഉണ്ടെങ്കിൽ ഇങ്ങനെ ഉപയോഗിക്കൂ ; അറിയേണ്ടത് ഇത് മാത്രം
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? പലപ്പോഴും മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
അതേസമയം ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. അതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്.
എണ്ണമയമുള്ള മുടിയുള്ളവര്‍ക്കായിരിക്കും ഷാമ്പുവിലെ ഉപ്പു പ്രയോഗം ഏറെ ഗുണകരം. കൂടാതെ ഷാമ്പുവില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സഹായിക്കും. ഇതു ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടു തന്നെ, അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha