ബ്യൂട്ടിപാര്‍ലറുകളിൽ പോയി ഫേഷ്യല്‍ ചെയ്താലുള്ള ദോഷങ്ങൾ... അറിയാതെ പോകരുതെ..
സാന്ദര്യം സംരക്ഷിക്കുന്നവർ മിക്കവാറും ആളുകൾ ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. മാത്രമല്ല പലതരം ഫേഷ്യലുകളും നിലവിലുണ്ട്. എന്നാല്‍, ഫേഷ്യല്‍ ദോഷങ്ങളും വരുത്തുമെന്നുള്ളതാണ് യാഥാർത്ഥ്യം. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലത് ഇതൊക്കെയാണ്.
സാധാരണ ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില ക്രീമുകളില്‍ കെമിക്കല്‍ അംശം കൂടാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കും. ഫേഷ്യലിൽ മൃതകോശങ്ങള്‍ മാറ്റുക, സ്ക്രബ് ചെയ്യുക തുടങ്ങിയവയുണ്ട്. ഇത് അടുപ്പിച്ച് ചെയ്യുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. ഇത് ചര്‍മ്മത്തെ നശിപ്പിയ്ക്കുകയും ചെയ്യുന്നു.
മാത്രമല്ല ഇതിലെ കെമിക്കലുകള്‍ മുഖത്ത് ചുവന്ന പാടുകളും മറ്റുമുണ്ടാക്കാൻ സാധ്യതയുണ്ട്. പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരവുണ്ടാകാറുണ്ട്. ബ്ലാക് ഹെഡ്സ് പോലുള്ള നീക്കം ചെയ്യുമ്പോള്‍ ശരിയായ രീതിയിൽ ചെയ്തില്ലെങ്കില്‍ ചര്‍മ്മത്തില്‍ മുറിവുകളുണ്ടാകാനുള്ള സാധ്യതയേറെയാണ്. വരണ്ട ചര്‍മ്മമാണ് ഫേഷ്യല്‍ വരുത്തുന്ന മറ്റൊരു ദോഷം.
https://www.facebook.com/Malayalivartha