കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കറ്റാര്‍വാഴ
കറ്റാര്‍വാഴ ദിവസവും കഴിക്കുന്നത് അമിതമായ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹത്തിനും അനുബന്ധമായി കാലുകളിലും മറ്റും ഉണ്ടാകുന്ന പുകച്ചിലിനും കറ്റാര്‍വാഴപ്പോള ദിവസവും ഓരോ കഷണം വീതം കഴിക്കുന്നത് ഏറെ ഫലം നല്‍കും. മൈഗ്രേയിന്‍ മൂലമുണ്ടാകുന്ന തലവേദനയില്‍ കറ്റാര്‍വാഴ അരച്ചു നെറ്റിയില്‍ പുരട്ടുന്നത് ആശ്വാസം നല്‍കും. വ്രണം, കുഴിനഖം എന്നീ അസുഖങ്ങള്‍ക്കു കറ്റാര്‍വാഴ നീരില്‍ പച്ചമഞ്ഞല്‍ അരച്ചു ചേര്‍ത്തു കെട്ടിവയ്ക്കുക. കൈകാലുകളുടെ അടിഭാഗത്തുണ്ടാകുന്ന പുകച്ചിലിന് കറ്റാര്‍വാഴപ്പോള നല്ലതുപോലെ അരച്ചു പുരട്ടുക. സന്ധിവേദനയില്‍ കറ്റാര്‍വാഴയും ഗോതമ്പുപൊടിയും ചേര്‍ത്ത് അരച്ചു പുരട്ടുന്നതും ഉത്തമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha