ഒരു പാക്കറ്റ് കോണ്ടത്തിന്റെ വിലകേട്ട് ഞെട്ടി... ഇത് വാങ്ങാൻ കിഡ്നി വില്‍ക്കേണ്ട അവസ്ഥ... അത്യാവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ നിന്നും കോണ്ടം ലഭിക്കും. എന്നാല്‍ സാധാരണ വിലയില്‍ നിന്ന് രണ്ടിരട്ടിയോ മൂന്നിരട്ടിയോ വില നല്‍കണം!!
ഗര്‍ഭനിരോധനത്തിനും ലൈംഗിക രോഗങ്ങള്‍ ചെറുക്കുന്നതിനും അത്യാവശ്യം, പക്ഷേ ഒരു പാക്കറ്റ് കോണ്ടം വാങ്ങണമെങ്കില്‍ ഈ രാജ്യത്ത് കിഡ്നി വില്‍ക്കേണ്ടി വരും, കാരണമിതാണ്
ഗര്‍ഭനിരോധനത്തിനും ലൈംഗിക രോഗങ്ങള്‍ ചെറുക്കുന്നതിനും ലോകത്ത് കൂടുതലായി ഉപയോഗിച്ചുവരുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഉറകള്‍.
പലയിടത്തും കൈയിലൊതുങ്ങാവുന്ന നിരക്കില്‍ ഇവ വാങ്ങാന്‍ കഴിയും. മിക്ക രാജ്യങ്ങളിലും ആരോഗ്യ വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളിലെയും സ്ഥിതി അതല്ല.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ഗര്‍ഭനിരോധനത്തിനുള്ള മരുന്നുകള്‍ക്കും കോണ്ടത്തിനും വന്‍വിലയാണ്. ഒരു പാക്കറ്റ് കോണ്ടത്തിന് 60000 രൂപ വരെയാണ് ഇവര്‍ക്ക് ചെലവാക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിലയൊന്നും കോണ്ടം വാങ്ങുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. കടകള്‍ക്ക് മുന്നില്‍ കോണ്ടം വാങ്ങാന്‍ വന്‍തിരക്ക് തന്നെയാണ് എപ്പോഴുംശക്തമായ ഗര്‍ഭച്ഛിദ്ര നിയമം നിലനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഗര്‍ഭനിരോധന സാമഗ്രികള്‍ക്ക് നല്ല ഡിമാന്‍ഡാണ്. ആവശ്യം കൂടുന്നതിന് അനുസരിച്ച് വിലയും കൂട്ടിയാണ് വില്പന.
അത്യാവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ നിന്നും കോണ്ടം ലഭിക്കും. എന്നാല്‍ സാധാരണ വിലയില്‍ നിന്ന് രണ്ടിരട്ടിയോ മൂന്നിരട്ടിയോ വില നല്‍കണം. എന്നു പറഞ്ഞാല്‍ ഒരു പാക്കറ്റ് കോണ്ടം വാങ്ങുന്നതിന് കിഡ്നി വില്‍ക്കേണ്ടി വരുമെവന്ന് അര്‍ത്ഥം.
ഐക്യരാഷ്ട്ര സഭയുടെ 2015ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച് ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന ടീനേജ് പ്രഗ്‌നന്‍സി രേഖപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് വെനസ്വേല. അയല്‍ രാജ്യങ്ങളില്‍ ഈ നിരക്കില്‍ മാറ്റം ഉണ്ടായെങ്കിലും വെനസ്വേലയില്‍ തത്‌സ്ഥിതി തുടരുകയാണ്.
ലഭ്യതക്കുറവും അമിത വിലയും കാരണം ഗര്‍ഭ നിരോധന ഉറകള്‍ കിട്ടാതായതിനാല്‍ എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha