കണ്ണുകളുടെ ആരോഗ്യത്തിന് ലോലോലിക്ക
![](https://www.malayalivartha.com/assets/coverphotos/w330/25289.jpg)
നമ്മുടെ വീട്ടുമുറ്റത്ത് സാധാരണ കാണപ്പെടുന്ന പഴമാണ് ലോലോലിക്ക. കാഴ്ച്ചയില്‍ ഒരു ചുവന്ന നെല്ലിക്കയെ ഓര്‍മിപ്പിക്കും. വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് ലോലോലിക്ക. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്
മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകള്‍ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം. പച്ച ലോലോലിക്കയിലെ കറ നമുക്കത്ര പ്രിയമല്ലെങ്കിലും പോഷകമൂല്യം വച്ചുനോക്കുമ്പോള്‍ ഇതിനെ നമ്മുടെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ല. വിറ്റമിന്‍ സി ലോലോലിക്കയില്‍ വളരെ കൂടുതലുണ്ട്. ദിവസേന ലോലോലിക്ക കഴിച്ചാല്‍ നമ്മുടെ കണ്ണുകള്‍ക്ക് ആരോഗ്യം ലഭിക്കും. നെല്ലിക്കയിലുള്ളതു പോലെ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളും ഇതില്‍ ധാരാളമുണ്ട്.
ലോലോലിക്കയുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഇതിനു പുറമെ നീരു കുറയ്ക്കാന്‍ സഹായിക്കുന്ന മെലാട്ടോണിന്‍ എന്നിവയും ഇതിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha