ചുരുണ്ട മുടി ഒരു ശല്യമാണോ? സ്ട്രെയിറ്റന്‍ ചെയ്ത് കളയണ്ട; ഭംഗിയായി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി
ചുരുണ്ട മുടി ഉള്ളവർ ധാരാളമാണ്. എന്നാൽ ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത് എന്നാണ് ധാരണ. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. പക്ഷേ കേശസംരക്ഷണത്തിന് ഇത്തരം അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അവർ പലപ്പോഴും അറിയുന്നില്ല.
അതേസമയം തന്നെ ശല്യമായി തോന്നുന്ന ചുരുണ്ട മുടി വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്രയധികം സൗന്ദര്യം നീണ്ടു വളര്‍ന്ന മുടിയില്‍ കണ്ടെടുക്കാന്‍ പ്രയാസമായിരിക്കും. ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് ഇതൊക്കെയാണ്.
ആവണക്കെണ്ണ മുടിയ്ക്ക് വളരെ നല്ലതാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ മതി. ആവണക്കെണ്ണ ദിവസവും മുടിയില്‍ പുരട്ടാവുന്നതാണ്. ഇതിലൂടെ ചുരുണ്ട മുടിയില്‍ ഉണ്ടാകുന്ന കെട്ടുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കും.
മാത്രമല്ല കറ്റാര്‍വാഴയും ആവണക്കെണ്ണയും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടിയാൽ മുടിയുടെ ഉള്ളിലുള്ള ഇഴകള്‍ പോലും തിളക്കമുള്ളതാക്കുന്നതാണ്. ഇത് കൂടാതെ ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് അല്‍പം തൈരും കടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.
ഇത് മുടിയിലെ മിനുസവും തിളക്കവും നിലനിര്‍ത്തുന്നു. മുടി കഴുകുക, ചീകുക എന്നതൊക്കെ വലിയ പ്രശ്നമാണ് ചുരുണ്ട മുടിക്കാര്‍ക്ക്. എന്നാല്‍, ഇനി ഇത്തരം പ്രശ്നങ്ങളെ ചെമ്പരത്തി കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചെമ്പരത്തിയും കറ്റാര്‍ വാഴയും ഇട്ട് മുടി കഴുകുന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha