ഗര്‍ഭിണികള്‍ക്ക് മുട്ട കഴിക്കാമോ? പുതിയ പഠനം പറയുന്നത് ഇതാണ്
ഗര്‍ഭകാലത്ത് സ്വീകരിയ്‌ക്കേണ്ട ചിട്ടകള്‍ പലതാണ്. ഭക്ഷണ കാര്യത്തില്‍ മുതല്‍ കിടപ്പിലും നടപ്പിലും വരെ ഏറെ ശ്രദ്ധ വേണം. ഈ സമയത്തുള്ള ഭക്ഷണവും ഏറെ പ്രധാനമാണ്. അമ്മയ്ക്കുണ്ടാകുന്ന ആരോഗ്യ, അനാരോഗ്യ ഫലങ്ങള്‍ വയറ്റിലെ കുഞ്ഞിനേയും ബാധിയ്ക്കുന്നു. അതിനാൽ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം.
ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുട്ട. ഗര്‍ഭകാലത്ത് കുഞ്ഞിന് പോഷകങ്ങള്‍ അത്യാവശ്യമാണ്. അതിനാൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. ഇതിലൂടെ മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകമാവും. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കുന്നു.
ഒരു സമീകൃതാഹാരം എന്ന ഗണത്തിലാണ് മുട്ടയുടെ സ്ഥാനം. ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ സി, ഡി, വൈറ്റമിന്‍ ബി6 , കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതില്‍ ഉള്ളത്.
https://www.facebook.com/Malayalivartha