2050 ആകുമ്പോള്‍ 100 കോടി ആളുകള്‍ക്ക് കാഴ്ച നഷ്ടമാകുമെന്ന് പഠനം
ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോള്‍ 100 കോടി ആളുകള്‍ അന്ധരായി മാറുമത്രെ. അടുത്തിടെ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മയോപ്പിയ പോലെയുള്ള കാഴ്ച വൈകല്യങ്ങള്‍ അവഗണിക്കുന്നതാണ് അന്ധതയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതെന്ന് പ്രശസ്തമായ ബ്രിയെന്‍ ഹോള്‍ഡന്‍ വിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഹ്രസ്വദൃഷ്ടി അനുഭവപ്പെടുമ്പോള്‍ തക്കസമയത്ത് ചികില്‍സ തേടാത്തത്, കാഴ്ച ശക്തി കുറയുന്നതിനും ക്രമേണ അന്ധതയ്ക്കും കാണമാകുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്. ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയിലെ മൂന്നിലൊന്ന് ആളുകളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. 2050 ആകുമ്പോള്‍ ഇത് വലിയതോതില്‍ വര്‍ദ്ധിക്കും. വിവിധ സര്‍ക്കാരുകള്‍, ആരോഗ്യ ഏജന്‍സികള്‍, സിവില്‍ സൊസൈറ്റികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ വിഷന്‍ ആന്‍ഡ് ഒഫ്താല്‍മോളജി മീറ്റിങില്‍ അവതരിപ്പിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha