ഫേസ് വാഷ് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ അപകടം
ഇപ്പോൾ ഏവരും ഉപയോഗിക്കുന്ന ഒന്നാണ് ഫേസ് വാഷ്. ഇത് ഉപയോഗിക്കാത്തവർ വിരളമാണ്. എന്നാൽ ഇത് ഗുണം ഉദ്ദേശിച്ചു ചെയ്യുന്നതാണെങ്കിലും പല സമയത്തും ഇതിനു പിന്നിലെ ദോഷം ആരും അറിയാതെ പോകുന്നു. എന്നാല്‍, ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത് അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ്.
വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്. ഇത് ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്. അതേസമയം ഫേസ് വാഷില്‍ മാത്രമല്ല, മൈക്രോബീഡ്‌സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്. ഫേസ് വാഷിലും പേസ്റ്റിലും മറ്റു സുഗന്ധ വസ്തുക്കളിലും ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
മാത്രമല്ല വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോ ബീഡ്സ് പ്ലാസ്റ്റിക് കണകികള്‍ ഫേസ് വാഷിലും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഫേസ് വാഷ് അടക്കമുള്ള പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിരോധിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പല രാജ്യങ്ങളെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha