പുകവലി ഉപേക്ഷിക്കാണോ? ഇതാ അഞ്ച് എളുപ്പ വഴികള്‍!
പുകയില ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ്. ഇതിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്നതുമാണ്. സ്ഥിരമായി പുകയില ഉപയോഗിച്ചാൽ നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാൻ ഇടയാകും. അതുപോലെ പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്നതു വഴിയാണ് ഈ അവസ്ഥ ഉണ്ടാകാൻ ഇടയാക്കുന്നത്. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാൻ അഞ്ച് എളുപ്പ വഴികൾ ഇതൊക്കെയാണ്.
പുകയില ഉപയോഗം ശീലമായാൽ ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും നിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ഒരു പദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനു ആദ്യം ഒരു ദിവസം പുകവലി ഉപേക്ഷിക്കുകയും തുടര്‍ന്ന് ഒരു ആഴ്ച, ഒരു മാസം എന്നിങ്ങനെ പടിപടിയായി മുന്നോട്ട് പോകുകയും ചെയ്യുക. പിന്നാലെ ഈ രീതിയില്‍ നിങ്ങള്‍ക്ക് പുകയില ഉപയോഗം കുറയ്ക്കാം. മാത്രമല്ല, നിങ്ങളുടെ വീട്ടില്‍ നിന്നും ജോലിസ്ഥലത്തു നിന്നും പുകയില ഉല്‍പന്നങ്ങൾ അകറ്റി നിര്‍ത്തുക.
അതേസമയം പുകവലിക്കാനുള്ള പ്രേരണ ഉണ്ടാകുന്ന സാഹചര്യത്തിൽ നിക്കോട്ടിന്‍ പാച്ചുകള്‍, നിക്കോട്ടിന്‍ ഗമ്മുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. തുടർന്ന് അവ ചർമ്മത്തിലൂടെയോ വായിലൂടെയോ നിക്കോട്ടിൻ ചെറിയ അളവിൽ എത്തിക്കുകയും അമിതമായ പുകയില ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു.
പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമാക്കാൻ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ തേടുക. ഈ ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നതാണ്. പുകവലിയില്‍ നിന്ന് പിന്തിരിക്കാന്‍ നിങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യപ്പെടാം. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യത്തിന്റെ ഉപയോഗവും ഒഴിവാക്കുക. കാരണം മദ്യം ഉപയോഗിക്കുമ്പോള്‍ പുകവലി ഉപേക്ഷിക്കണമെന്ന ചിന്തയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.
https://www.facebook.com/Malayalivartha