ചിരിക്കാം... ചിരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്
എത്ര ദുഖത്തിലിരുന്നാലും നമ്മെ നോക്കി ഒരാള്‍ ഒന്ന് ചിരിച്ചാല്‍ നാം നമ്മുടെ വിഷമങ്ങള്‍ മറന്ന് മറുപടിയെന്നോണം ചിരിക്കും. ആ ഒരു ചിരി മതി നമ്മുടെ ദുഖത്തിന് പരിഹാരം. ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ചിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആയുസ് കൂട്ടും. ചിരി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശരിയായ രീതിയില്‍ രക്തയോട്ടം നടത്താന്‍ സഹായിക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിലൂടെ പുഞ്ചിരി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കും. പുഞ്ചിരി രക്തസമ്മര്‍ദ്ദത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തുന്നതായി റേച്ചല്‍ ഗോള്‍ഡ്മാന്‍ പറഞ്ഞു. ചിരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ സമ്മര്‍ദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും.
ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകള്‍ക്കു വരുന്ന മാറ്റം തലച്ചോര്‍ മനസിലാക്കിയാണ് എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എന്‍ഡോര്‍ഫിനുകള്‍ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികള്‍ എന്നാണു പറയാറുള്ളത്.
എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. മനോഹരമായ ചില ചിരികള്‍ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും. ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി.
https://www.facebook.com/Malayalivartha