ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവരാണോ? ജീവിതം അപകടത്തിൽ; ഇക്കാര്യങ്ങൾ അറിയാം
തണുത്ത പാനീയങ്ങളും, ചൂടുള്ള പാനീയങ്ങളും കുടിക്കാൻ ഇഷ്ട്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഇതിലൊക്കെ തന്നെ അപകടങ്ങൾ ഏറെയാണ്. മാത്രമല്ല ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ ഏറെ സൂക്ഷിക്കേണ്ടതാണ്.
ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇത് പ്രകാരം അമിത ചൂടുളള പാനീയങ്ങള്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് പറയുന്നത്.
അതേസമയം വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏത് പാനീയവും അന്നനാളത്തിലെ ക്യാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ മൂലം മരിച്ചത്. എങ്കിലും കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha