ആര്‍ത്തവം വൈകി വരുന്നവരിൽ സംഭവിക്കുന്നത്; ഇക്കാര്യങ്ങൾ അറിയാം
സാധാരണയായി എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് ആർത്തവം ക്രമംതെറ്റുന്നത്. എന്നാൽ ഇതിന്റെ കാരണം പലപ്പോഴും ആർക്കും അറിയില്ല അല്ലെങ്കിൽ ചർച്ച ചെയ്യാറില്ല എന്നുള്ളതാണ് സത്യം. അതിനാൽ ആർത്തവ ക്രമക്കേടുകളെക്കുറിച്ച് പരാതികളുമായി ഡോക്ടറുടെ അടുക്കലെത്തുന്നവർ നിരവധിയാണ്.
എന്നാൽ ആര്‍ത്തവം 12 വയസിനു ശേഷം സംഭവിക്കുകയും തുടർന്ന് 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനത്തിൽ വെളിപ്പെടുത്തുന്നത്.
അതേസമയം ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല, ദുശീലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു. മാത്രമല്ല 40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും. ഇത് കൂടാതെ ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്നും പഠനം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha