സ്തനങ്ങളിൽ ഇടയ്ക്കിടെ വേദന ഉണ്ടാകാറുണ്ടോ ? കാരണം ഇതായിരിക്കും; സൂക്ഷിക്കുക
സാധാരണ സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. എങ്കിലും പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ അത് മാത്രമല്ല വേദനയ്ക്ക് കാരണം. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ ചിലർക്ക് വേദനയുണ്ടാവാറുണ്ട്.
സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിൽ സ്തന വേദനയ്ക്ക് കാരണമാകാറുണ്ട്. ദ്രാവകം നിറഞ്ഞ ഒരു തരം വളർച്ചയാണ് സിസ്റ്റ് എന്ന് പറയുന്നത്. വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ഉള്ള ബ്രെസ്റ്റ് സിസ്റ്റുകൾ ഏതാനും മില്ലിമീറ്റർ മുതൽ നിരവധി സെന്റീമീറ്റർ വരെ വലുപ്പമുള്ളവയുമാണ്. അവ മൃദുവായതോ കഠിനമോ ആകാം. പലപ്പോഴും പലർക്കും സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോകുന്നു. സ്തനങ്ങളിൽ വേദന വരുമ്പോൾ നടത്തുന്ന പരിശോധനയിലാകും മുഴ ഉണ്ടെന്ന് കണ്ടെത്തുന്നത്.
സൈക്ലിക്, നോൺ-സൈക്ലിക് എന്നിങ്ങനെ സ്തനങ്ങളിലെ വേദനയ്ക്ക് പൊതുവായ രണ്ട് വിഭാഗങ്ങളുണ്ട്. സൈക്ലിക് സ്തന വേദന കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നതാണ്. ഇത് ആർത്തവ ചക്രത്തിലുടനീളം സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പറയുന്നു. മാത്രമല്ല ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് ഉയരുന്നു.
അത് സ്തന കോശങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയും വീക്കവും ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ സ്തന വേദനയെയാണ് സൈക്ലിക് ബ്രെസ്റ്റ് വേദന എന്ന് പറയുന്നത്. ഇത് രണ്ട് സ്തനങ്ങളെയും ബാധിക്കുന്നതാണ്. തുടർന്ന് സ്തനങ്ങളിൽ മുഴയുള്ളതായി തോന്നാൻ കാരണമാകുന്നു.
എന്നാൽ ഇത് എല്ലാ മാസവും ഏകദേശം ഒരേ സമയം പ്രത്യക്ഷപ്പെടുന്നതാണ്. നോൺ-സൈക്ലിക് സ്തന വേദന ആർത്തവ ചക്രവുമായി ബന്ധപ്പെട്ടതല്ല. മാത്രമല്ല ഇത് സ്ഥിരമോ ഇടവിട്ടുള്ളതോ ആകാം. ഇത് സാധാരണയായി ഒരു സ്തനത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ആന്റിബയോട്ടിക്കുകൾ, ചില ആന്റീഡിപ്രസന്റ് മരുന്നുകളും സ്തനവേദനയ്ക്ക് കാരണമാകാറുണ്ട്.
https://www.facebook.com/Malayalivartha