എല്ലുരോഗ വിദഗ്ദ്ധരുടെ അപൂര്‍വ സംഗമം
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക് വിഭാഗവും ട്രിവാന്‍ഡ്രം ഓര്‍ത്തോ സൊസൈറ്റിയും സംയുക്തമായി പി.ജി. ഡോക്ടര്‍മാര്‍ക്കായി ടോപിക്-2015 എന്ന പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഡല്‍ഹി, ചെന്നൈ, മണിപാല്‍, വെല്ലൂര്‍, പോണ്ടിച്ചേരി തുടങ്ങിയ മെഡിക്കല്‍ കോളേജിലെ പ്രശസ്തരായ 17 എല്ലുരോഗ വിദഗ്ദ്ധരും ഇന്ത്യയുടെ വിവിധ മെഡിക്കല്‍ കോളേജികളില്‍ നിന്നുമുള്ള 110 പി.ജി. വിദ്യാര്‍ത്ഥികളും അനേകം രോഗികളും ഈ പരിശീലന പരിപാടികളില്‍ പങ്കെടുത്തു.
ഇടുപ്പ്, മുട്ട്, നട്ടെല്ല്, തോള്‍, കൈ എന്നീ ശരീര ഭാഗങ്ങളിലെ സര്‍ങ്കീര്‍ണങ്ങളായ രോഗങ്ങള്‍ക്ക് ഈ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചു. പി.ജി. വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കാന്‍ കൂടിയാണ് ദേശീയ തലത്തില്‍ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.
മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. ടി.എസ്. ഗോപകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. സജിത് ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha