ബിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത!! എല്ലാ ദിവസവും ബിയര്‍ കുടിക്കാച്ചാല്‍ കരള്‍ അടിച്ചുപോകുമോ? സ്ത്രീകള്‍ ബിയര്‍ കുടിച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ലേ? നൂറ് ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം; പാലിനേക്കാള്‍ അത്യുത്തമെന്ന് പഠനം പറയുന്നു..
ബിയര്‍ കുടിക്കുന്നത് തെറ്റാണോ എന്ന് ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. വിദേശ രാജ്യങ്ങളിലെല്ലാം നോക്കി കഴിഞ്ഞാല്‍ എല്ലാദിവസവും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബിയര്‍ കുടിക്കുന്നത് കാണാം. ജോലി തിരക്കുകളും മറ്റും കഴിഞ്ഞ് വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ബിയര്‍ കുടിക്കുന്നത് പതിവാണ്.
എന്നാല്‍ മലയാളികളില്‍ പലരും ബിയര്‍ കുടിക്കും എങ്കിലും ചില സംശയങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ടാണ് കുടിക്കാറുള്ളത്. അമിതമായി വണ്ണം വെയ്ക്കുമോ പെട്ടെന്ന് മരിക്കുമോ എന്നൊക്കെയുള്ള നൂറ് നൂറ് ചോദ്യങ്ങളാണ് ഇയരുന്നത്. എന്നാല്‍ മിതമായ അളവില്‍ ബിയര്‍ കുടിയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
ബിയര്‍ കുടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് പഠനം പറയുന്നത് എന്താണെന്ന് നോക്കിയാലോ...
* ബിയര്‍ കുടിക്കുമ്പോള്‍ വണ്ണം, കൊഴുപ്പ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും എന്നത് തെറ്റിദ്ധാരണയാണ്. ബിയര്‍ എല്ലാ ദിവസവും കഴിക്കാം. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയോ വണ്ണം വെയ്ക്കുകയോ ചെയ്യില്ല.
* ദഹനത്തിന് ആവശ്യമായ കുടലിലെ ചില ബാക്ടീരിയകളുടെ എണ്ണം വര്‍ധിക്കുന്നു.
* മിതമായ രീതിയില്‍ ബിയര്‍ കഴിയ്ക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനെ ഉദ്ദരിച്ച് പഠനം പറയുന്നത്. സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട് കവിള്‍ ബിയര്‍ ദിവസേന കഴിയ്ക്കാം. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും ഇവര്‍ വിശദീകരിക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കുന്നു.
* ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. എന്നാല്‍ മിതമായ അളവില്‍ ദിവസേന ബിയര്‍ കുടിച്ചാല്‍ കല്ല് ഇല്ലാതാകുമെന്നും പഠനം പറയുന്നു.
* ബിയര്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് കിഡ്നി സംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കുറവാണെന്നാണ് എന്‍എല്‍എം പറയുന്നത്.
ബിയറിന്റെ ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും ആയിട്ടുള്ള ഗുണങ്ങളെക്കുറിച്ചാണ് ഈ പഠനത്തില്‍ പ്രതിപാദിക്കുന്നത്. അതേസമയം ബിയര്‍ കഴിക്കാമോ എന്നുള്ള ചോദ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. നേരത്തെയും ബിയറിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്.
ആല്‍ക്കഹോളിക് ഗ്രേപ്പ് ജ്യൂസിനേക്കാളും വൈനിനേക്കാളും അധികം പ്രോട്ടീനും വൈറ്റമിന്‍ ബിയും ബിയറില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടുപിടിത്തം. അടുത്തിടെ 70,000 പേരില്‍ പഠനം നടത്തുകയും ആഴ്ച്ചയില്‍ 14 ഗ്ലാസ് ബിയര്‍ കുടിക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് കുറയുമെന്ന് കണ്ടെത്തുകയും ചെയ്തു.
എല്ലിന്റെ ബലത്തിന് പാല്‍ കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ പാല്‍ പോലെതന്നെ ഏറ്റവും ഉത്തമമാണ് ബിയര്‍. ബിയറില്‍ അടങ്ങിയിരിക്കുന്ന സിലിക്കണാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നത്.
https://www.facebook.com/Malayalivartha