ചായ കുടിച്ചാൽ വണ്ണം കുറയും: ഇതാ അൽപം പൊടിവിദ്യകൾ
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതഭാരവും വണ്ണവും. തടികുറയ്ക്കാനായി പല വഴികളും കണ്ടുപിടിക്കാറുമുണ്ട്. എന്നാൽ, ചായ കുടിച്ചും വണ്ണം കുറയ്ക്കാൻ എളുപ്പമാണ്. അതിൽ വളരെ പ്രധാനമായിട്ടുള്ള ഒന്നാണ് വൈറ്റ് ടീ.
മികച്ച ഔഷധഗുണവും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ഗ്രീൻ വൈറ്റ് ടീ എന്ന് പറയുന്നത്. ഇത് കൂടാതെ ഊർജഉത്പാദനത്തെ വർദ്ധിപ്പിച്ച് കോശങ്ങളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ബാർബെറി ചായ. ഈ ചായ ബാർബറെയ്ൻ അടങ്ങിയതാണ്. അതിനാൽ തന്നെ, സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ നശിപ്പിക്കാൻ ബാർബെറി ചായയ്ക്ക് കഴിയാറുണ്ട്.
കൂടാതെ പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയ റെഡ്ബുഷ് ചായകളും ശരീരത്തെ ശുചീകരിക്കാൻ സഹായിക്കുന്നതാണ്. ചൈനയിൽ ഉപയോഗിക്കുന്ന ചായയാണ് പ്യുവർ ടീ എന്ന് പറയുന്നത്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ഫാറ്റ് സെല്ലുകളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha