മദ്യപിച്ചയുടൻ രാത്രിയിൽ ഇങ്ങനെ ചെയ്യാറുണ്ടോ; അത്ര സുഖമുള്ള കാര്യമല്ല കേട്ടോ അത്; ആ ശീലം അപകടമാണ്; ഒഴിവാക്കിയേ പറ്റൂ
മദ്യപിച്ച ശേഷം ഉറങ്ങാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. മദ്യപിച്ച ശേഷം ഉറങ്ങാന്‍ സാധിക്കുമെങ്കിലും, അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട.
അതിനു കാരണം മദ്യപാനത്തിലൂടെ ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മദ്യപിച്ച് ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പ് ഉയരുന്നത് സാധാരണമാണ്. ഇതുവഴി രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും.
അതേസമയം കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നുണ്ട്. എന്നാൽ തന്നെയും മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവ് കൂടിയാണ്.
https://www.facebook.com/Malayalivartha