കറ്റാര്‍ വാഴ കേമൻ തന്നെ; നിങ്ങളെ അലട്ടുന്ന ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം
ആരോഗ്യത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണ് കറ്റാർവാഴ. പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരങ്ങളിൽ ഒന്നായാണ് കറ്റാര്‍ വാഴയെ പറയുന്നത്. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ് എന്നിവയാണ് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്നത്.
ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളുകയും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. മുടി കൊഴിച്ചില്‍ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാര്‍ വാഴ. ഇത് കൂടാതെ താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ചാൽ ഗുണമുണ്ടാകും. മാത്രമല്ല കറ്റാര്‍ വാഴ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നതാണ്. ഒപ്പം തന്നെ നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും കറ്റാര്‍ വാഴ ഉത്തമമാണ്.
https://www.facebook.com/Malayalivartha