ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദിവസവും അത്താഴം മുടക്കാറുണ്ടോ? നിങ്ങളുടെ ശരീരത്തിനു അത് ദോഷമായി മാറും; എങ്ങനെയെന്നല്ലേ? ഞെട്ടിക്കുന്ന പഠനം പറയുന്നത് ഇങ്ങനെ
പ്രഭാതഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. അതുപോലെ രാത്രിയിലെ ഭക്ഷണം ഭിക്ഷക്കാരെ പോലെ കഴിക്കണം. പലപ്പോഴും അമിതഭാരം കുറയ്ക്കാനുള്ള കുറുക്കുവഴിയായി പലരും അത്താഴം തന്നെ ഉപേക്ഷിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. ചിലരുടെ ചിന്ത രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനാല്‍ കാലറി ആവശ്യമില്ല എന്നാണ്.
എന്നാല്‍ പതിവായി അത്താഴം കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത്താഴം കഴിക്കാതെ ഇരിക്കുന്നതിലൂടെ കാലറി കുറയ്ക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് അത്ര ഉത്പാദനക്ഷമമായ കാര്യമല്ലെന്നാണ് പറയുന്നത്.
രാത്രിയിലെ ഭക്ഷണം മുടക്കുന്നത് വഴി പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ഉറക്കത്തിന്‍റെ നിലവാരത്തെ ആയിരിക്കും. രാത്രിയില്‍ വിശന്നിരിക്കുന്നത് ഉറക്കം നഷ്ടമാകാനും ഉറക്കത്തില്‍ ഉണരാനുമൊക്കെ കാരണമാകാം. ഇങ്ങനെയുള്ള ഉറക്കക്കുറവ് വൈറ്റമിന്‍ ഡി അപര്യാപ്തത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ്.
ഒരു മനുഷ്യന്റെ പ്രതിരോധശേഷി, ഊര്‍ജ്ജത്തിന്‍റെ തോത്, മൂഡ് എന്നിവയെ എല്ലാം ഇത് ബാധിക്കാം. ദിവസവും അത്താഴം മുടക്കുന്നവര്‍ രാത്രിയില്‍ ഏറെ നേരം ഉണര്‍ന്നിരിക്കുന്നത് അനാരോഗ്യകരമായ സ്നാക്സുകള്‍ കഴിക്കുന്നതിലേക്കും നയിക്കാൻ ഇടയാകുന്നു. ഇതുവഴി ഭാരം കുറയുന്നതിന് പകരം കൂടാനുള്ള അവസരമാകുന്നു.
അതിനാൽ അത്താഴം ഉപേക്ഷിക്കുന്നതിനു പകരം ലഘുവായ തോതിലുള്ള അത്താഴം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡയറ്റീഷ്യന്മാര്‍ നിർദ്ദേശം നൽകുന്നു. എപ്പോള്‍ അത്താഴം കഴിക്കുന്നു എന്നതും പ്രധാനമായതിനാൽ ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha