മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് എന്ത് തന്നെയായാലും ഉപയോഗിക്കാവുന്ന പാക്ക് ഇതാ!! പുതിനയെ കുറിച്ച് ആരും അറിയാതെപോയ ആ സത്യങ്ങൾ.. മുടി വളരും ചര്‍മ്മം ക്ലിയറാവും: ഗുണങ്ങള്‍ ഇനിയുമുണ്ട്.. ഗുണം ഉറപ്പ്!!
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തെ പാടുകളും മുടി കുറയുന്നതും എല്ലാം.എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വിപണിയിലെ എല്ലാ മരുന്നുകളും ഉപയോഗിക്കുമ്ബോള്‍ അത് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇവയെല്ലാം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്.
എന്നാല്‍ ഇതിനെല്ലാം കൂടി ഒറ്റപരിഹാരം എന്ന നിലക്ക് നമുക്ക് പുതിന ഉപയോഗിക്കാവുന്നതാണ്. പുതിന പക്ഷേ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് ചര്‍മ്മത്തിലും മുടിയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പുതിന ചര്‍മ്മത്തിനും മുടിക്കും ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഇതിലുള്ള ഫ്‌ലേവനോയിഡുകള്‍, ഫിനോള്‍സ്, കരോട്ടിനോയിഡുകള്‍ എന്നിവ പ്രകൃതിയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങളാണ്. ഇതിലുള്ള ആരോഗ്യ ഗുണങ്ങളും നിസ്സാരമല്ല. ഇവയിലുള്ള ആന്റി-ഓക്‌സിഡന്റ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം തന്നെ നല്‍കുന്നു.
ഇത് വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, മുറിവ് എന്നിവയെ സുഖപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട് എന്നന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് പുതിന. പുതിന ചര്‍മ്മത്തിനും മുടിക്കും എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് എന്ത് തന്നെയായാലും ഉപയോഗിക്കാവുന്നതാണ് പുതിന ഇല. പുതിന ഇലകള്‍ ഇട്ട് തിളപ്പിച്ച് ആറ്റിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ കഴുകാവുന്നതാണ്. ഇത് മുടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് കൂടെ സഹായിക്കുന്നു. സെലറിയും പുതിനയും ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് തണുത്ത് മുടി കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്
പുതിന, വാഴപ്പഴം ഫേസ് പാക്ക്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പുതിന, വാഴപ്പഴം ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. വിറ്റാമിനുകള്‍, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, സിങ്ക്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് വാഴപ്പഴം എന്ന് നമുക്കറിയാം.
ഇത് നമ്മുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നതോടൊപ്പം തന്നെ നിങ്ങളുടെ ചര്‍മ്മത്തിന് സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കുന്നതിനോ മുഖക്കുരു പാടുകള്‍ മങ്ങുന്നതിനോ എല്ലാം ഇത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും വഴക്കവും മെച്ചപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. പഴുത്ത വാഴപ്പഴത്തില്‍ പുതിന അരച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
പുതിന ടോണര്‍
ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ടോണര്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. മുഖത്തിന് തിളക്കവും ഊര്‍ജ്ജവും നല്‍കുന്നതിനും പുതിന സഹായിക്കുന്നു. നല്ല മികച്ച ഒരു ടോണര്‍ നമ്മുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഏകദേശം ഒരു കപ്പ് പുതിനയില അരിഞ്ഞ് ഒരു പുതിന ടോണര്‍ തയ്യാറാക്കാന്‍ മാറ്റിവെക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ച വെള്ളത്തിലേക്ക് പുതിനയില ചേര്‍ക്കുക. നല്ലതു പോലെ തിളപ്പിച്ച ശേഷം തണുത്തതിന് ശേഷം മുഖത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്.
പുതിനയും മുള്‍ട്ടാണി മിട്ടി
പുതിനയും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാവുന്നതാണ്. ഇത് വേനലിലും മഴക്കാലത്തും ഉണ്ടാവുന്ന ചര്‍മ്മപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുകയും മുഖം നല്ലതുപോലെ തിളങ്ങുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ DIY-യില്‍ തേനും തൈരും ചേര്‍ക്കാവുന്നതാണ്. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു മുള്‍ട്ടാണി മിട്ടി മിക്‌സ് ചെയ്ത് അതിലേക്ക് പുതിന അരച്ചതും ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് 15 മിനിറ്റ് ഈ ഫേസ് പാക്ക് മുഖത്ത് വെക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
പുതിന, റോസ് വാട്ടര്‍ സെറം
പുതിന, റോസ് വാട്ടര്‍ സെറം മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മ്മത്തിലെ വീക്കം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുഖക്കുരു ഭേദമാക്കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു. അതിന് വേണ്ടി 8-10 പുതിന ഇലകള്‍ ഒന്ന് ചതച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് റോസ് വാട്ടര്‍ മിക്‌സ് ചെയ്യുക.
ഇതിലേക്ക് 7-8 തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് നന്നായി കുലുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ച് ഐസ് ക്യൂബ് പോലെയാക്കുക. അതിന് ശേഷം ഇത് നിങ്ങള്‍ക്ക് ഇത് എടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha