ഓറഞ്ചിന്റെ അല്ലി വായിലേക്ക് കുരു ചവറ്റു കുട്ടയിലേക്ക്; ഓറഞ്ച് കുരുവിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്; ഇനി കുരു കളയല്ലേ
ഓറഞ്ച് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. ഏറെ ആരോഗ്യഗുണങ്ങളുള്ള ഈ പഴത്തിന്റെ ജ്യുസും കുടിക്കാറുണ്ട്. വിറ്റാമിന്‍ സിയും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. മാത്രമല്ല ഓറഞ്ച്, ഓറഞ്ച് ജ്യൂസ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം പല ഗുണങ്ങൾക്കായി ഉപയോഗിക്കാവുന്നവയാണ്. അതേസമയം നാരങ്ങയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് ഏറെ സഹായിക്കും.
കൂടാതെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്. കൂടാതെ ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർദ്ധിപ്പിക്കുകയും വിളർച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്. എന്നാൽ ഇത്രയും ആരോഗ്യഗുണമുള്ള ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവായി കണ്ട് വരുന്നത്. ഓറഞ്ചിന്റെ കുരുവിനും നിരവധി ഗുണങ്ങള്‍ ഉണ്ട്.
കൂടാതെ ഓറഞ്ചിന്റെ കുരുവില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഡയറ്റിനെ സഹായിക്കുന്നതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്റെ കുരു. ഇത് ശരീരത്തിന്റെ മെറ്റാബോളിസത്തെ സഹായിക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha