എഴുന്നേല്‍ക്കുമ്പോഴോ നടക്കുമ്പോഴോ തലകറക്കം: ഉണ്ടാകാറുണ്ടോ? പിന്നിലെ കാരണം ഇതാകാം; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
ആരോഗ്യ പ്രശ്‌നങ്ങൾ പലതരം ഉണ്ട്. അത്തരത്തില്‍ പലരും ധാരാളമായി പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും. ഏറെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഇത്. ചിലപ്പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്പോഴോ എല്ലാം തലകറങ്ങുന്നതായോ ക്ഷീണമോ തോന്നാം. ഇതെല്ലാം പല അസുഖങ്ങളുടെയും ഭാഗമായി വരുന്നതാണ്.
ഇതിലെ വലിയ പ്രശ്നം രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന സാഹചര്യമാണ്. സാധാരണയായി സ്ത്രീകളിലാണ് ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞ് അനീമിയ അഥവാ വിളര്‍ച്ച അധികമായി കാണുന്നത്. അതിനാൽ തന്നെ സ്ത്രീകളിലാണ് ഇങ്ങനെയുള്ള ലക്ഷണങ്ങളും കൂടുതലായി കാണുന്നത്.
അതേസമയം എപ്പോഴും തളര്‍ച്ച, എഴുന്നേല്‍ക്കുമ്പോഴോ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോഴോ തലകറക്കം, തണുപ്പ് അധികമായി അനുഭവപ്പെടുക, ചര്‍മ്മം വിളര്‍ക്കുക, പേശികളില്‍ ബലക്ഷയം, എളുപ്പത്തില്‍ പരുക്കും ചതവും സംഭവിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ അനീമിയയുടെ അനുബന്ധപ്രശ്നങ്ങളായാണ് പറയുന്നത്.
മാത്രമല്ല വൃക്കരോഗം, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ലെഡ് വിഷാംശം അകത്തെത്തുന്നത്, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം.
ഇനി ഈ പറഞ്ഞ രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നതെങ്കിൽ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്.
https://www.facebook.com/Malayalivartha