ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം; ഈ ദിനത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
നാളെ ഡോക്ടേഴ്സ് ദിനം. എല്ലാ വർഷവും ജൂലൈ 1നാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കാണുന്നു. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്.
അതേസമയം സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തിൽ ഓർക്കാം. ഒപ്പം ഇവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മനസിലാക്കി പ്രവർത്തിക്കാം.
ഈ വർഷത്തെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിലെ പ്രമേയം ''Family Doctors on the Front Line'' എന്നാണ്. പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്നു ബിദൻ ചന്ദ്ര റോയി. ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും.
https://www.facebook.com/Malayalivartha